HomeNewsLaw & Orderഖുൽഅ് ചൊല്ലിയ ഭാര്യ, ഭര്‍ത്താവിന് മഹറും പാരിതോഷികങ്ങളും തിരികെ നല്‍കണം; അപൂർവ വിധിയുമായി‌ ഒറ്റപ്പാലം കുടുംബകോടതി

ഖുൽഅ് ചൊല്ലിയ ഭാര്യ, ഭര്‍ത്താവിന് മഹറും പാരിതോഷികങ്ങളും തിരികെ നല്‍കണം; അപൂർവ വിധിയുമായി‌ ഒറ്റപ്പാലം കുടുംബകോടതി

Family-court-ottappalam

ഖുൽഅ് ചൊല്ലിയ ഭാര്യ, ഭര്‍ത്താവിന് മഹറും പാരിതോഷികങ്ങളും തിരികെ നല്‍കണം; അപൂർവ വിധിയുമായി‌ ഒറ്റപ്പാലം കുടുംബകോടതി

ഒറ്റപ്പാലം:ഭർത്താക്കന്മാർക്ക് അനുകൂലമായി വരുന്ന വളരെ അപൂർവ്വമായവിധിയുമായി കുടുംബ കോടതി.രാജ്യത്ത് തന്നെ ഇത്തരം ഒരു കോടതി വിധി അപൂർണ്ണമാണെന്ന ചർച്ച യിലേക്ക് നയിക്കുന്ന വിധി വന്നത് ഒറ്റപ്പാലം കുടുംബ കോടതി യിൽ നിന്നും ആണ്.
ഇസ്ലാമിക വ്യക്തിനിയമപ്രകാരം ‘ഖുല’ ചൊല്ലി ഭർത്താവുമായുള്ള വിവാഹബന്ധം വേർപെടുത്തുന്ന ഭാര്യ, ഭർത്താവില്‍ നിന്ന് കൈപ്പറ്റിയ മഹറും വിവാഹ സമയത്ത് ലഭിച്ച പാരിതോഷികങ്ങളും തിരികെ നല്‍കണമെന്ന് ഒറ്റപ്പാലം കുടുംബകോടതിയുടെ വിധി.

രാജ്യത്ത് തന്നെ ഇത്തരത്തിലുള്ള അപൂർവ്വവും നിർണ്ണായകവുമായ വിധിയാണിത്. പെരിന്തല്‍മണ്ണ സ്വദേശിയായ ഭർത്താവിന് അനുകൂലമായാണ് തിരുവേഗപ്പുറ സ്വദേശിയായ ഭാര്യക്കെതിരെ കോടതി ഉത്തരവിട്ടത്.

ഭാര്യയാണ് കുടുംബബന്ധത്തിലുണ്ടായ തർക്കങ്ങളെ തുടർന്ന് ഇസ്ലാമിക നിയമം സ്ത്രീക്ക് അനുവദിക്കുന്ന അവകാശമായ ഖുല വഴി വിവാഹബന്ധം വേർപെടുത്തി ഭർത്താവിന് നോട്ടീസ് അയച്ചത്. തുടർന്ന് ഭർത്താവ്, താൻ വിവാഹസമയത്ത് ഭാര്യക്ക് നല്‍കിയ മഹറും ആഭരണങ്ങളും മറ്റ് പാരിതോഷികങ്ങളും തിരികെ ലഭിക്കണമെന്നാവശ്യപ്പെട്ട് ഭാര്യയെയും ഭാര്യമാതാവിനെയും എതിർകക്ഷികളാക്കി ഒറ്റപ്പാലം കുടുംബകോടതിയെ സമീപിക്കുകയായിരുന്നു.

ഇസ്ലാമിക നിയമപ്രകാരം ഭർത്താവിന് നല്‍കിയിട്ടുള്ള ‘തലാഖ്’ എന്ന അവകാശത്തിന് തുല്യമായി സ്ത്രീക്ക് നല്‍കിയിട്ടുള്ളതാണ് ‘ഖുല’. തലാഖ് ചൊല്ലി ബന്ധം വേർപെടുത്തുന്ന ഭർത്താവ് 1986-ലെ മുസ്ലീം സ്ത്രീകളുടെ (വിവാഹമോചന അവകാശ സംരക്ഷണ) നിയമപ്രകാരം നഷ്ടപരിഹാരം നല്‍കേണ്ടതുണ്ട്. മുസ്ലീം സ്ത്രീ ഖുല പ്രകാരം ബന്ധം വേർപെടുത്തിയാല്‍ ഇസ്ലാമിക വിവാഹമോചന നിയമപ്രകാരം ഭർത്താവിന് മഹറും കൂടെ നല്‍കിയ പാരിതോഷികങ്ങളും തിരികെ നല്‍കണമെന്ന് അനുശാസിക്കുന്നുണ്ട്. ഇതടിസ്ഥാനമാക്കിയാണ് കോടതി വിധി പ്രസ്താവിച്ചത്.

വിധിയനുസരിച്ച്‌ ഭാര്യ അഞ്ച് പവൻ വിവാഹപാരിതോഷികം നല്‍കണം. വിവാഹ സമയത്ത് ഭർത്താവ് ഭാര്യക്കു നല്‍കിയ ആറുപവൻ ആഭരണങ്ങളും തിരികെ നല്‍കണം. വിധി തീയതി മുതല്‍ 30 ദിവസത്തിനകം ഇവ തിരികെ ഭർത്താവിന് തിരികെ നല്‍കണം. ഇതില്‍ വീഴ്ച വരുത്തിയാല്‍ ഭാര്യയുടെ സ്വത്തുവകകളില്‍ നിന്ന് തുക കണ്ടുകെട്ടാമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. ഹർജിക്കാരനായ ഭർത്താവിന് വേണ്ടി ഷാഹുല്‍ ഹമീദ് അസോസിയേറ്റ്സിലെ ഹൈക്കോടതി അഭിഭാഷകരായ അഡ്വ. ഷാഹുല്‍ ഹമീദ് പി.ടി., അഡ്വ. ഷംല ഹസ്സൻ, അഡ്വ. അഖില്‍ കൃഷ്ണൻ, അഡ്വ. അൻസാർ സി.പി. എന്നിവർ ഹാജരായി. ഭർത്താക്കന്മാർക്ക് അനുകൂലമായി വരുന്ന വളരെ അപൂർവ്വമായ ഈ വിധി കേരളത്തിലും ഇന്ത്യയിലൊട്ടാകെയും ഇത്തരത്തില്‍ ആദ്യത്തേതാണെന്ന പ്രത്യേകതയുമുണ്ട്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!