കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ ലോക ഗ്ലോകോമ വാരാചരണം – 2026 സംഘടിപ്പിച്ചു

കുറ്റിപ്പുറം: “ഗ്ലോകോമ രഹിത ലോകത്തിനായി നമുക്ക് ഒന്നിക്കാം” എന്ന ആശയം മുന്നോട്ട് വെച്ച് ഈ വർഷത്തെ ജില്ലാ തല ലോക ഗ്ലോകോമ ദിനാചരണം 2026 മാർച്ച് 11 ന് കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ വെച്ച് സംഘടിപ്പിച്ചു. ലോക ഗ്ലോകോമ ദിനാചരണം ബഹുമാനപ്പെട്ട കോട്ടക്കൽ നിയോജക മണ്ഡലം എം.എൽ.എ പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ ഉദ്ഘാടനം ചെയ്തു. പൊതു യോഗത്തിൽ കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജയ് കുമാർ എ.വി അധ്യക്ഷത വഹിച്ചു. കുറ്റിപ്പുറം താലൂക്ക് ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ. അബ്ദുൾ ജബ്ബാർ സ്വാഗതം ചെയ്തു സംസാരിച്ചു. വിശിഷ്ടാതിഥിയായി പങ്കെടുത്ത ഡോ. ഫിറോസ് ഖാൻ (ഡെപ്യൂട്ടി ഡി.എം.ഒ – ജില്ലാ നോഡൽ ഓഫീസർ, എൻ.സി.ഡി) സംസാരിച്ചു. വാരാചരണ സന്ദേശം ഡോ. അബ്ദുൾ മാലിക്ക് (മൊബൈൽ ഒഫ്താൽമിക് യൂണിറ്റ് സർജൻ, ജില്ലാ ആശുപത്രി തിരൂർ) നൽകി. ഗ്ലോകോമ ബോധവൽക്കരണ ക്ലാസ് കൃഷ്ണ എസ്. ബാബു (ഒപ്റ്റോമെട്രിസ്റ്റ്, സി.എച്ച്.സി മാറഞ്ചേരി) എടുത്തു.
കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കൈപ്പള്ളി അബ്ദുള്ളക്കുട്ടി, കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉമ്മുകൽസു സി.പി, കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റിജിത ഷലീജ്, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അബ്ദുൾ കരീം കെ.പി, കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലിജി ജാസ്മിൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജമീല, ജില്ലാ മാസ് മീഡിയ ഓഫീസർ സാദിക്കലി കെ.പി, ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസർ വിജയകുമാർ, ഡോ. അനൂജ (ഓഫ്താൽമോളജിസ്റ്റ്, താലൂക്ക് ആശുപത്രി കുറ്റിപ്പുറം), സ്വപ്ന പി.കെ (മാറാക്കര ഹെൽത്ത് ബ്ലോക്ക് ഹെൽത്ത് സൂപ്പർവൈസർ), എം മൈമൂനത്ത് .ഇ ( മാറാക്കര ഹെൽത്ത് ബ്ലോക്ക് പബ്ലിക്ക് ഹെൽത്ത് നഴ്സ് സൂപ്രവൈസർ ) തുടങ്ങിയവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. ആരോഗ്യ പ്രവർത്തകരും വിവിധ സ്ഥാപനങ്ങളിലെ ആശാ വർക്കർമാരും പരിപാടിയിൽ പങ്കെടുത്തു. ജില്ലാ ഓഫ്താൽമിക് കോഓർഡിനേറ്റർ സുനിത കെ.എസ് നന്ദി രേഖപ്പെടുത്തി.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here
