HomeNewsEducationActivityമണ്ണറിഞ്ഞ് കുട്ടിപ്പട; കുറ്റിപ്പുറം പെരുമ്പറമ്പ് മൂടാൽ ജി.എൽ.പി. സ്കൂളിൽ പച്ചക്കറി വിളവെടുപ്പ്

മണ്ണറിഞ്ഞ് കുട്ടിപ്പട; കുറ്റിപ്പുറം പെരുമ്പറമ്പ് മൂടാൽ ജി.എൽ.പി. സ്കൂളിൽ പച്ചക്കറി വിളവെടുപ്പ്

moodal-cultivation-school

മണ്ണറിഞ്ഞ് കുട്ടിപ്പട; കുറ്റിപ്പുറം പെരുമ്പറമ്പ് മൂടാൽ ജി.എൽ.പി. സ്കൂളിൽ പച്ചക്കറി വിളവെടുപ്പ്

കുറ്റിപ്പുറം: വിദ്യാലയ മുറ്റത്ത്അ റിവിനോടൊപ്പം അല്പം കൃഷിയും ചേർത്തുവെച്ച് മാതൃകയാവുകയാണ് കുറ്റിപ്പുറം മൂടാൽ ഗവൺമെൻ്റ് എൽ.പി. സ്കൂളിലെ കൊച്ചു മിടുക്കന്മാർ. സ്കൂൾ മുറ്റത്ത് വിദ്യാർത്ഥികളും അധ്യാപകരും പി.ടി.എ അംഗങ്ങളും ചേർന്ന് വിളയിച്ചെടുത്ത വിഷരഹിത പച്ചക്കറികളുടെ വിളവെടുപ്പ് ആവേശപൂർവ്വം നടന്നു. ​വിളവെടുപ്പ് ഉത്സവത്തിൻ്റെ ഉദ്ഘാടനം പി.ടി.എ പ്രസിഡൻ്റ് ടി.പി അജ്മൽ നിർവ്വഹിച്ചു. എച്ച്.എം കെ. കൃഷ്ണകുമാർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. പയർ, വെണ്ട, മുളക് തുടങ്ങി വിവിധയിനം പച്ചക്കറികളാണ് സ്കൂൾ മുറ്റത്ത് കൃഷി ചെയ്തിരുന്നത്. വിളവെടുത്ത പച്ചക്കറികൾ സ്കൂളിലെ ഉച്ചഭക്ഷണത്തിനായി ഉപയോഗിക്കും.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!