HomeNewsAccidentsഇരിമ്പിളിയം മങ്കേരിയിൽ തീവണ്ടിയിൽ നിന്ന് യുവാവ് മരണപ്പെട്ടു

ഇരിമ്പിളിയം മങ്കേരിയിൽ തീവണ്ടിയിൽ നിന്ന് യുവാവ് മരണപ്പെട്ടു

ഇരിമ്പിളിയം മങ്കേരിയിൽ തീവണ്ടിയിൽ നിന്ന് യുവാവ് മരണപ്പെട്ടു

ഇരിമ്പിളിയം: മലപ്പുറം ഇരിമ്പിളിയത്ത് യുവാവ് തീവണ്ടിയിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം മണക്കാട് കൃഷ്ണ വിഹാറിൽ നടരാജൻ ആചാരിയുടെ മകൻ മുരുക(47)നാണ് ട്രാക്കിനടുത്ത് മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഇരിമ്പിളിയം മങ്കേരി പള്ളിമുക്കിനടുത്ത് ഇന്ന് രാവിലെ 2 മണിക്കായിരുന്നു സംഭവം. ഇദ്ദേഹത്തിന്റെ പക്കൽ നിന്ന് തിരുവനന്തപുരം നോർത്ത് അന്ത്യോദയ എക്സ്പ്രസ് തീവണ്ടിയുടെ കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള ടിക്കറ്റും കണ്ടെത്തി. റെയിൽവേ പോലീസിന്റെ നേതൃത്വത്തിൽ മേൽനടപടികൾ സ്വീകരിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!