HomeNewsPoliticsഡി.വെെ.എഫ്.ഐ വളാഞ്ചേരി ബ്ലോക്ക് കാൽനട ജാഥ പര്യടനം തുടരുന്നു

ഡി.വെെ.എഫ്.ഐ വളാഞ്ചേരി ബ്ലോക്ക് കാൽനട ജാഥ പര്യടനം തുടരുന്നു

dyfi-jadha-valanchery

ഡി.വെെ.എഫ്.ഐ വളാഞ്ചേരി ബ്ലോക്ക് കാൽനട ജാഥ പര്യടനം തുടരുന്നു

വളാഞ്ചേരി : തൊഴിലില്ലായ്മ ക്കെതിരെ, മതനിരപേക്ഷ ഇന്ത്യക്കായ് യുവജന മുന്നേറ്റം’ എന്ന മുദ്രാവാക്യമുയർത്തി ഡി വൈ എഫ് ഐ വളാഞ്ചേരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കാൽനട ജാഥ പര്യടനം തുടരുന്നു.വെള്ളിയാഴ്ച വൈകുന്നേരം കടുങ്ങാത്തുകുണ്ടിൽ വെച്ച് സി പി ഐ എം ജില്ല കമ്മിറ്റി അംഗം എ ശിവദാസൻ ഉദ്ഘാടനം ചെയ്ത ജാഥ ശനിയാഴ്ച രാവിലെ കല്ലിങ്ങൽ നിന്ന് ആരംഭിച്ച് പുത്തനത്താണി, ചേലക്കുത്ത്, കാടാമ്പുഴ,കഞ്ഞിപ്പുര ,കാവുംപുറം എന്നിവടങ്ങളിൽ സ്വീകരണമേറ്റുവാങ്ങി വളാഞ്ചേരിയിൽ സമാപിച്ചു.
Ads
ബ്ലോക്ക് സെക്രട്ടറി ടി പി ജംഷീർ ജാഥക്യാപ്റ്റനും ട്രഷറർ ഇ എം സജിത വെെസ് ക്യാപ്റ്റനും പ്രസിഡണ്ട് എം അഖിൽ ജാഥ മാനേജരുമായ ജാഥ പര്യടനം നടത്തുന്നത്. വിവിധ കേന്ദ്രങ്ങളിൽ ജാഥ ക്യാപ്റ്റൻ ടി പി ജംഷീർ, വൈസ് ക്യാപ്റ്റൻ ഇ എം സജിത, മാനേജർ എം അഖിൽ,കെ പി അശ്വിൻ, എം സുജിൻ, എം ഷബീർ, വി പി സബ്നേഷ്, ശ്രീജിത്ത്‌ കാടാമ്പുഴ എന്നിവർ സംസാരിച്ചു. വളാഞ്ചേരി ടൗണിൽ സമാപനപൊതുയോഗം ജില്ലാ ട്രഷറർ പി മുനീർ ഉത്ഘാടനം ചെയ്തു.
dyfi-jadha-valanchery
ഞായറാഴ്ച രാവിലെ കുറ്റിപ്പുറത്ത് നിന്ന് ആരംഭിച്ച് എം എം മൂടാൽ, പാണ്ടികശാല, കോട്ടപ്പുറം, വലിയകുന്ന് എന്നിവടങ്ങളിലെ സ്വീകരണത്തിന് ശേഷം പൂക്കാട്ടിരിയിൽ സമാപിക്കും. സമാപനം ഡി വെ എഫ് ഐ ജില്ല വെെസ് പ്രസിഡണ്ട് കെ ജിനേഷ് ഉദ്ഘാടനം ചെയ്യും.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!