HomeNewsInitiativesCommunity Serviceകരേക്കാട് മുക്കിലെപ്പീടിക റോഡിലെ അപകടകരമായ കുഴികളടച്ച് വികാസ് ക്ലബ്ബ്‌ പ്രവർത്തകരും നാട്ടുകാരും

കരേക്കാട് മുക്കിലെപ്പീടിക റോഡിലെ അപകടകരമായ കുഴികളടച്ച് വികാസ് ക്ലബ്ബ്‌ പ്രവർത്തകരും നാട്ടുകാരും

vikas-club-road-renovation

കരേക്കാട് മുക്കിലെപ്പീടിക റോഡിലെ അപകടകരമായ കുഴികളടച്ച് വികാസ് ക്ലബ്ബ്‌ പ്രവർത്തകരും നാട്ടുകാരും

എടയൂർ:എടയൂർ പഞ്ചായത്ത്‌ പത്തൊമ്പതാം വാർഡിൽ വടക്കുംപുറം കരേക്കാട് മുക്കിലെപ്പീടിക ജംഗ്ഷനിൽ കണ്ണം കടവ് – ചെങ്കുണ്ടൻപടി റോഡിൽ രൂപപ്പെട്ട അപകടകരമായ കുഴികളടച്ച് പ്രദേശത്തെ വികാസ് ക്ലബ്ബ്‌ പ്രവർത്തകരും നാട്ടുകാരും മാതൃകയായി. വികാസ് ക്ലബ്ബ്‌ എക്സിക്യൂട്ടീവ് അംഗവും വാർഡ് മെമ്പറുമായ വി പി മുഹമ്മദ്‌ റഫീഖ് ഉദ്ഘാടനം ചെയ്തു. വികാസ് ക്ലബ്ബ്‌ അഡ്വൈസറി ബോർഡ്‌ അംഗം വി പി അലിഅക്ബർ മാസ്റ്റർ, വികാസ് ക്ലബ്ബ്‌ സെക്രട്ടറി ഡോ. വി പി മുഹമ്മദ്‌ ഷെരീഫ്, പ്രവർത്തകരായ എ കെ സമദ്, പി കെ സൈനുദ്ധീൻ, വി പി ഫൈസൽ, വി നിസാർ, വി പി മാനുപ്പ, ടി മുജീബ്, എ കെ കുഞ്ഞുട്ടി, വി പി സലീം, കെ റഫീഖ്, വി പി സിദീഖ്, പി കെ സമദ്, ടി സലീം, വി പി കുഞ്ഞുട്ടി, വി പി റിയാസ്, വി പി അനസ്, വി പി കുഞ്ഞിപ്പ എന്നിവർ നേതൃത്വം നൽകി. മുഴുവൻ ആളുകൾക്കും വി പി സിദ്ധീഖ് മധുരപാനീയം നൽകി. വി പി മാനുപ്പ, വി പി സുഹൈൽ എന്നിവർ മധുര പലഹാരങ്ങൾ നൽകി പ്രവർത്തകർക്ക് പിന്തുണ നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!