HomeNewsMeetingവളാഞ്ചേരി എം.ഇ.എസ് കെ.വി.എം കോളേജിൽ ചതുർദിന പ്രീ മാരിറ്റർ കൗൺസിലിംഗ് കോഴ്സിന് തുടക്കമായി

വളാഞ്ചേരി എം.ഇ.എസ് കെ.വി.എം കോളേജിൽ ചതുർദിന പ്രീ മാരിറ്റർ കൗൺസിലിംഗ് കോഴ്സിന് തുടക്കമായി

pre-marital-counselling-valanchery

വളാഞ്ചേരി എം.ഇ.എസ് കെ.വി.എം കോളേജിൽ ചതുർദിന പ്രീ മാരിറ്റർ കൗൺസിലിംഗ് കോഴ്സിന് തുടക്കമായി

കേരള സർക്കാർ ന്യുനപക്ഷ വകുപ്പിന് കീഴിൽ ന്യൂനപക്ഷ വിഭാഗങ്ങളെ സമൂഹത്തിലെ മുഖ്യധാരയിലേക്ക് ഉയർത്തിക്കൊണ്ടുവരുന്നതിന്റെ ഭാഗമായി മലപ്പുറം വളാഞ്ചേരി യുവജന പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ വളാഞ്ചേരി എം.ഇ.എസ്.കെ.വി.എം കോളേജിൽ നടത്തപ്പെടുന്ന ചതുർദിന പ്രീ മാരിറ്റർ കൗൺസിലിംഗ് കോഴ്സിന്റെ ആദ്യ ബാച്ചിന്റെ ഉദ്ഘാടനം വളാഞ്ചേരി മുനിസിപ്പാലിറ്റി ചെയർമാൻ ശ്രീ.അഷ്‌റഫ്‌ അമ്പലത്തിങ്ങൽ നിർവഹിച്ചു.എം.ഇ.എസ്. കെ.വി.എം കോളേജ് പ്രിൻസിപ്പൽ ഡോ:സി. രാജേഷ് അദ്ധ്യക്ഷത വഹിച്ചു.പരിശീലനകേന്ദ്രം പ്രിൻസിപ്പൽ പ്രൊഫ:കെ.പി ഹസ്സൻ ക്യാമ്പ് വിശദീകരണം നടത്തി.ഡിവിഷൻ കൗൺസിലർ നൂർജഹാൻ നടുത്തൊടിയിൽ ആശംസകൾ അർപ്പിച്ചു. ചടങ്ങിൽ സ്വാഗതം കോളേജ് അദ്ധ്യാപിക മുനീറ ടീച്ചറും നന്ദി സി.സി.എം.വൈ സ്റ്റാഫ്‌ കൃഷ്ണനും പറഞ്ഞു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!