മൂടാൽ പെരുമ്പറമ്പിൽ ടാങ്കർ ലോറി സ്കൂട്ടറിലും കാറിലുമിടിച്ച് രണ്ട് പേർക്ക് പരിക്ക്

കുറ്റിപ്പുറം: മൂടാൽ പെരുമ്പറമ്പിൽ ടാങ്കർ ലോറി സ്കൂട്ടറിലും കാറിലുമിടിച്ച് രണ്ട് പേർക്ക് പരിക്ക്. ദേശീയപാത 66ലെ കുറ്റിപ്പുറം പെരുമ്പറമ്പിൽ ഇന്ന് രാവിലെയാണ് സംഭവം. ചോലവളവിലെ കയറ്റം കയറി വരികയായിരുന്ന ഭാരം കയറ്റിയ ലോറിയെ മറികടക്കാൻ ശ്രമിക്കവെ എതിർവശത്ത് നിന്ന് വരികയായിരുന്ന സ്കൂട്ടറിലും കാറിലുമായി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻവശം തകർന്നു. പരിക്കേറ്റ ചാലിശ്ശേരി സ്വദേശികളായ സ്കൂട്ടർ യാത്രികരെ വളാഞ്ചേരിയിലെ സ്വകാര്യ അശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്ന് അറിയുന്നു. പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു.
