HomeNewsGeneralപത്താം ക്ലാസ്സ് വിജയികളെ ആദരിച്ചു എം എസ് എഫ് വൈരങ്കോട് കമ്മറ്റി

പത്താം ക്ലാസ്സ് വിജയികളെ ആദരിച്ചു എം എസ് എഫ് വൈരങ്കോട് കമ്മറ്റി

msf-tirunavaya

പത്താം ക്ലാസ്സ് വിജയികളെ ആദരിച്ചു എം എസ് എഫ് വൈരങ്കോട് കമ്മറ്റി

തിരുന്നാവായ: എസ് എസ് എൽ സി പരീക്ഷയിൽ വിജയം കൈവരിച്ച വിദ്യാർത്ഥികളെ മുസ്ലീം സ്റ്റുഡന്റ്സ് ഫെഡറേഷൻ വൈരങ്കോട് കമ്മറ്റി ആദരിച്ചു. ഖാഇദെ മില്ലത്ത് റിലീഫ് കമ്മറ്റി ചെയർമാൻ കെ.പി. സലാം ഹാജി വിതരണോത്ഘാടനം നിർവ്വഹിച്ചു. എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ ഇരുപതാം വാർഡിലെ വിദ്യാർത്ഥികളായ എ. ദിൽന ഫാത്തിമ, എം.ദിവ്യ, ഫാത്തിമ റിയ കല്ലൻ, എ. മുഹമ്മദ് ഹാനി, ഫിദ ഫൈറൂസ മയ്യേരി, എം.സഫ്ന, എം. ഷിഫാന ഫാത്തിമ, കെ. സൽമാനുൽ ഫാരിസ് എന്നിവർക്കും മറ്റു വിജയികൾക്കും ഉപഹാരം നൽകി.പി. ബീരാൻ, അബ്ദു പരപ്പിൽ, ജലീൽ വൈരങ്കോട്, സിദ്ധീഖ് കല്ലിങ്ങൽ, അലി മണ്ണന്തറ,കെ. നിസാം, കെ.പി. ഇബ്നു അലി, ഷാനിബ് മാനാകുളം,സാബിത്ത് കുന്നത്ത്, റിഷാദ് മാളിയേക്കൽ, ടി.വി. അത്താഹുള്ള, പി.റിജാസ്, കെ. മുബഷിർ , കെ.സുഹൈൽ, ഷാജഹാൻ മണ്ണന്തറ എന്നിവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!