HomeNewsObituaryഖാദറലി അഖിലേന്ത്യാ ഫുട്ബോൾ മത്സരത്തിനിടെ കുഴഞ്ഞ് വീണ് കളിക്കാരൻ മരിച്ചു

ഖാദറലി അഖിലേന്ത്യാ ഫുട്ബോൾ മത്സരത്തിനിടെ കുഴഞ്ഞ് വീണ് കളിക്കാരൻ മരിച്ചു

dhanaraj

ഖാദറലി അഖിലേന്ത്യാ ഫുട്ബോൾ മത്സരത്തിനിടെ കുഴഞ്ഞ് വീണ് കളിക്കാരൻ മരിച്ചു

പെരിന്തൽമണ്ണ: നെഹ്‌റു സ്റ്റേഡിയത്തിൽ ഇന്ന് 29-12-19നടന്ന ഖാദറലി അഖിലേന്ത്യാ ഫുട്ബോൾ മത്സരത്തിനിടെ കുഴഞ്ഞ് വീണ് കളിക്കാരൻ മരണപ്പെട്ടു. പാലക്കാട് സ്വാദേശിയായ ധൻരാജാണ് ഗ്രൗണ്ടിൽ കുഴഞ്ഞുവീണതിനെ തുടർന്ന് പെരിന്തൽമണ്ണയിലെ സ്വാകാര്യ ആശുപത്രിയിൽ മരണമടഞ്ഞത്. ഇന്ന് നടന്ന മത്സരത്തിൽ എഫ്.സി പെരിന്തൽമണ്ണക്ക് വേണ്ടി കളിക്കുന്നതിനിടെയാണ് ധൻരാജ് നെഞ്ചു വേദനയെത്തുടർന്ന് കുഴഞ്ഞുവീണത് അറിയപ്പെടുന്ന കളിക്കാരനായ ഇദ്ദേഹം ഇന്ത്യയിലെ മുൻനിര ക്ലബുകളായ മോഹൻ ബഗാൻ, ഈസ്റ്റ് ബംഗാൾ തുടങ്ങിയ പ്രഗത്ഭ ടീമുകൾക്ക് വേണ്ടി ബൂട്ടണിഞ്ഞിട്ടുണ്ട്. കാദറലി ഫുട്‌ബോൾ ടൂർണമെന്റിനിടെ കളിക്കാരൻ മരണമടഞ്ഞതിനെത്തുടർന്ന് ഇന്നും നാളെയും മത്സരം ഉണ്ടായിരിക്കുന്നതല്ലന്ന് ടൂർണമെന്റിൻറെ സംഘാടകർ അറിയിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!