HomeNewsAccidentsവളാഞ്ചേരി മൂച്ചിക്കൽ ഓണിയൽ പാലത്തിന് മുകളിൽ നിന്നും കാർ തോട്ടിലേക്ക് വീണ് അഞ്ച് യുവാക്കൾക്ക് പരിക്ക്

വളാഞ്ചേരി മൂച്ചിക്കൽ ഓണിയൽ പാലത്തിന് മുകളിൽ നിന്നും കാർ തോട്ടിലേക്ക് വീണ് അഞ്ച് യുവാക്കൾക്ക് പരിക്ക്

oniyil-bridge-accident

വളാഞ്ചേരി മൂച്ചിക്കൽ ഓണിയൽ പാലത്തിന് മുകളിൽ നിന്നും കാർ തോട്ടിലേക്ക് വീണ് അഞ്ച് യുവാക്കൾക്ക് പരിക്ക്

വളാഞ്ചേരി: വിനോദയാത്രാ സംഘം സഞ്ചരിച്ച കാർ തോട്ടിലേക്ക് വീണ് അഞ്ചു യുവാക്കൾക്ക് പരിക്കേറ്റു. വളാഞ്ചേരി മൂച്ചിക്കൽ ഓണിയൽ പാലത്തിന് മുകളിൽ നിന്നും 20 അടി താഴ്ചയിലേക്കാണ് കാർ വീണത്. ഇന്നലെ പുലർച്ചെ 4.30 ഓടെയായിരുന്നു അപകടം. ആനക്കരയിൽ നിന്നും നിലമ്പൂരിലെ വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് പുറപ്പെട്ട സംഘമാണ് അപകടത്തിൽപ്പെട്ടത്. ആനക്കര സ്വദേശികളായ മുഹമ്മദ് ആസിഫ് (20), മുഹമ്മദ് റാഷിദ് (20), മുഹമ്മദ് അൻഷിദ് (14), മുഹമ്മദ് അസ്ലഹ് (19), അബ്ദുൽ വാജിദ് (21) എന്നിവരെ പരിക്കുകളോടെ വളാഞ്ചേരി നടക്കാവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. വളാഞ്ചേരി പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!