HomeNewsEducationNewsഎടയൂർ സരസ്വതീ വിലാസം എ.എൽ.പി. സ്കൂൾ 118-ാം വാർഷികാഘോഷം നാളെ

എടയൂർ സരസ്വതീ വിലാസം എ.എൽ.പി. സ്കൂൾ 118-ാം വാർഷികാഘോഷം നാളെ

svalps-edayur

എടയൂർ സരസ്വതീ വിലാസം എ.എൽ.പി. സ്കൂൾ 118-ാം വാർഷികാഘോഷം നാളെ

എടയൂർ സരസ്വതീ വിലാസം എ.എൽ.പി. സ്കൂൾ 118-ാം വാർഷികവും ഹൈടെക് ക്ലാസ് മുറികളുടെ ഉദ്ഘാടനവും വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പും ശനിയാഴ്ച നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
svalps-edayur
ഹൈടെക് ക്ലാസ്മുറികളുടെ ശിലാസ്ഥാപനവും യാത്രയയപ്പ് സമ്മേളനവും ഉപഹാരസമർപ്പണവും മന്ത്രി കെ.ടി. ജലീൽ നിർവഹിക്കും. സപ്ലിമെന്റ് പ്രകാശനം ബ്ലോക്ക് പ്രസിഡന്റ് ആതവനാട് മുഹഹമ്മദ്കുട്ടി നിർവഹിക്കും. ശുചിമുറികളുടെ താക്കോൽദാനം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രാജീവ് നിർവഹിക്കും. സ്വാഗതസംഘം ചെയർമാൻ അമീറലി തിയ്യാട്ടിൽ, സി. വാസുദേവൻ, ടി. അബ്ദുസമദ്, കെ.ടി. അബ്ദുൾഗഫൂർ, എം.പി. ഇസ്ഹാഖ്, കെ.ടി. സഞ്ജീദ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!