HomeNewsFestivalsകൊടുമുടിക്കാവ് താലപ്പൊലി ആഘോഷിച്ചു

കൊടുമുടിക്കാവ് താലപ്പൊലി ആഘോഷിച്ചു

കൊടുമുടിക്കാവ് താലപ്പൊലി ആഘോഷിച്ചു

കൊടുമുടീക്കാവിൽ താലപ്പൊലി ആഘോഷം നടത്തി. ചൊവ്വാഴ്ച രാവിലെ ക്ഷേത്ര ചടങ്ങുകൾക്ക് ശേഷം 12ന് ഗുരുതിതർപ്പണം നടന്നു. രണ്ടിന് പകർ‌പൂരം എഴുന്നള്ളിപ്പ് ആരംഭിച്ചു. വലിയകുന്ന് ടൌൺ ജനകീയ കമ്മറ്റിയുടെ നേതൃത്വത്തിൽ നാടൻ കലാരൂപങ്ങളുടെയും വിവിധ മേളങ്ങളുടേയും അകമ്പടിയോടെയായിരുന്നു എഴുന്നള്ളിപ്പ്. വിവിധ ദേശങ്ങളിൽ നിന്നുള്ള പൂരം വരവുകളുണ്ടായി. ഇരട്ട തായമ്പക, മേളം, കുഴൽ‌പറ്റ്, കൊമ്പ്‌പറ്റ് എന്നിവയുണ്ടായി. ‘ഹിന്ദുധർമ്മവും ക്ഷേത്രാചാരങ്ങളും’ എന്ന വിഷയത്തിൽ കോട്ടക്കൽ കൊട്ടാരത്തിൽ വിശ്വനധന്റെ ഭക്തിപ്രഭാഷണവും നടന്നു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!