HomeNewsAccidentsകുറ്റിപ്പുറത്ത് പുല്‍ക്കാടിന് തീപിടിച്ചു: പോലീസ് പിടികൂടി സൂക്ഷിച്ച ഓട്ടോറിക്ഷകള്‍ കത്തിനശിച്ചു

കുറ്റിപ്പുറത്ത് പുല്‍ക്കാടിന് തീപിടിച്ചു: പോലീസ് പിടികൂടി സൂക്ഷിച്ച ഓട്ടോറിക്ഷകള്‍ കത്തിനശിച്ചു

fire

കുറ്റിപ്പുറത്ത് പുല്‍ക്കാടിന് തീപിടിച്ചു: പോലീസ് പിടികൂടി സൂക്ഷിച്ച ഓട്ടോറിക്ഷകള്‍ കത്തിനശിച്ചു

പുല്‍ക്കാടിന് തീപിടിച്ചതിനെ തുടര്‍ന്ന് റോഡരികില്‍ സൂക്ഷിച്ചിരുന്ന ഓട്ടോറിക്ഷകള്‍ കത്തിനശിച്ചു. അനധികൃതമായി മണല്‍ കടത്തുന്നതിനിടെ കുറ്റിപ്പുറം പോലീസ് പിടികൂടിയ വണ്ടികളില്‍ 11 ഓട്ടോറിക്ഷകളാണ് ഭാഗികമായി കത്തിനശിച്ചത്.

ഇന്ന് ഉച്ചയ്ക്ക് 12.30 ഓടെയാണ് സംഭവം. ദേശീയപാതയോരത്ത് സര്‍ക്കാര്‍ ആസ്​പത്രിക്ക് മുന്‍വശത്തായി വാഹനങ്ങള്‍ സൂക്ഷിച്ചഭാഗത്താണ് തീപിടിച്ചത്. തിരൂരില്‍ നിന്നെത്തിയ അഗ്‌നിശമനസേനാ യൂണിറ്റാണ് തീയണച്ചത്. മണല്‍ക്കടത്ത് വാഹനങ്ങള്‍ സൂക്ഷിച്ച ഭാഗത്ത് ഇത് മൂന്നാംതവണയാണ് തീപ്പിടിത്തമുണ്ടാകുന്നത്. വാഹനങ്ങള്‍ സൂക്ഷിച്ച ഭാഗത്തെ പുല്‍ക്കാടുകള്‍ വെട്ടിമാറ്റുന്നതിന് പോലീസ് നടപടി സ്വീകരിച്ചുവരുന്നതിനിടെയാണ് ഞായറാഴ്ച തീപ്പിടിത്തമുണ്ടായത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!