HomeNewsInaugurationവൈക്കത്തൂർ പാടം റോഡ് നാടിന് സമർപ്പിച്ചു

വൈക്കത്തൂർ പാടം റോഡ് നാടിന് സമർപ്പിച്ചു

Vaikkathoor-field-road-valanchery-inauguration-2026

വൈക്കത്തൂർ പാടം റോഡ് നാടിന് സമർപ്പിച്ചു

വളാഞ്ചേരി നഗരസഭ 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഡിവിഷൻ (9)വളാഞ്ചേരിയിൽ കോൺക്രീറ്റ് ചെയ്ത വൈക്കത്തൂർ പാടം റോഡ് മരാമത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ അഷ്‌റഫ് അമ്പലത്തിങ്ങൽ നാടിന് സമർപ്പിച്ചു.വാർഡ് കൗൺസിലറും ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാനുമായ ചേരിയിൽ രാമകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.10 ലക്ഷം രൂപ വിനിയോഗിച്ചാണ് റോഡിൻ്റെ കോൺക്രീറ്റ് പ്രവർത്തി നടത്തിയത്.ദീപ്‌തി ഷൈലേഷ് സ്വാഗത പറഞ്ഞു. വൈക്കത്തൂർ റസിഡൻസ് അസോസിയേഷൻ പ്രസിഡണ്ട് ശ്രീകാന്ത് മാസ്റ്റർ,വത്സൻ എം മേനോൻ ,
ദിനേശൻ, ബാലകൃഷ്ണൻ നായർ , ബാബു, മുകുന്ദൻ , നിഖിൽ, ഷഹരിയാദ്, ശശി , രമേശ്, ഹബീബ് , ഉണ്ണി ,സുര ,അപ്പുണ്ണി , ഗോപാലൻ ,ശാന്ത, രോഹിണി … എന്നിവർ സംസാരിച്ചു.ശ്രീകുമാരൻ മാസ്റ്റർ നന്ദി പറഞ്ഞു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!