HomeNewsInitiativesCommunity Serviceക്ലീൻ ആൻ്റ് കെയർ വൺഡെ മിഷൻ കാമ്പയിൻ; തിരുന്നാവായ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങൾ ശുചീകരിച്ചു യൂത്ത് ലീഗ്

ക്ലീൻ ആൻ്റ് കെയർ വൺഡെ മിഷൻ കാമ്പയിൻ; തിരുന്നാവായ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങൾ ശുചീകരിച്ചു യൂത്ത് ലീഗ്

tirunavaya-youth-league-cleaning

ക്ലീൻ ആൻ്റ് കെയർ വൺഡെ മിഷൻ കാമ്പയിൻ; തിരുന്നാവായ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങൾ ശുചീകരിച്ചു യൂത്ത് ലീഗ്

തിരുന്നാവായ: തിരുർ മണ്ഡലം യൂത്ത് ലീഗ് നാടും വീടും വൃത്തിയാക്കാം പകർച്ചാവ്യാധികളെ പ്രതിരോധിക്കാം ക്ലീൻ ആൻ്റ് കെയർ വൺഡെ മിഷൻ കാമ്പയിൻ്റെ ഭാഗമായി തിരുന്നാവായ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങൾ ശുചീകരിച്ചു. പഞ്ചായത്ത് തല ഉദ്ഘാടനം വൈരങ്കോട് നൻമ പാലിയേറ്റീവ് കെയർ പരിസരം ശുചീകരിച്ചുകൊണ്ട് തിരുർ ബ്ലോക്ക് പഞ്ചായത്തംഗം ടി.വി. റംഷീദ നിർവ്വഹിച്ചു. യൂത്ത് ലീഗ് പ്രസിഡൻ്റ് നൗഷാദ് തിരുത്തി, സെക്രട്ടറി ഷുഹൈബ് ആയപ്പള്ളി, നന്മ പാലിയേറ്റീവ് കെയർ ചെയർമാൻ ബക്കർ അമരിയിൽ, റസാക്ക് മുട്ടിക്കാട്, എം.പി. ഹക്കീം, ഷഫീഖ് എടയത്ത്, ലുഖ്മാൻ ചേരുരാൽ, ഹബീബ് ചൂണ്ടിക്കൽ, പരപ്പിൽ അബ്ദു, തൊട്ടി വളപ്പിൽ ജലീൽ നേതൃത്വം നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!