HomeNewsAccidentsആതവനാട് ചെലൂർ പഞ്ചായത്ത് കുളത്തിൽ യുവാവ് മുങ്ങി മരിച്ചു

ആതവനാട് ചെലൂർ പഞ്ചായത്ത് കുളത്തിൽ യുവാവ് മുങ്ങി മരിച്ചു

midlaj-drowned-cheloor

ആതവനാട് ചെലൂർ പഞ്ചായത്ത് കുളത്തിൽ യുവാവ് മുങ്ങി മരിച്ചു

ആതവനാട്: ചെലൂർ ഭരണിപാടത്ത്‌ പഞ്ചായത്ത് കുളത്തിൽ കുടക് സ്വദേശിയായ യുവാവ് മുങ്ങി മരിച്ചു. കർണാടക കുടക് കുട്ട സ്വദേശി മിദ്ലാജ് കലിയത്ത് (21) ആണ് മുങ്ങിമരിച്ചത്. സുഹൃത്തിന്റെ കൂടെ പുന്നത്തലയിൽ വിവാഹ സൽക്കാരത്തിൽ പങ്കെടുത്തതിന് ശേഷം ഇന്നലെ രാത്രി ഏഴു മണിയോടെ സുഹൃത്തുക്കളുമൊത്ത് കുളിക്കാൻ എത്തിയതായിരുന്നു. മുങ്ങി താഴ്ന്നതറിഞ്ഞ കൂടെയുള്ളവർ വെള്ളത്തിൽ നിന്നും എടുത്ത് തൊട്ടടുത്തുള്ള പുത്തനത്താണിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബി.ടെക് അവസാന വർഷ വിദ്യാർത്ഥിയാണ്. തിരൂർ ജില്ലാ ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ഉപ്പ : മുസ്തഫ കലയത്ത്. ഉമ്മ: സമീറ. സഹോദരൻ : അജ്മൽ


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!