കുറ്റിപ്പുറത്ത് ബൈക്ക് നിയന്ത്രണം വിട്ട് അപകടത്തിൽ പെട്ടു; യുവാവിന് ദാരുണാന്ത്യം

കുറ്റിപ്പുറം: കുറ്റിപ്പുറത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞതിനെ തുടർന്ന് യുവാവിന് ദാരുണാന്ത്യം. അപകടത്തിൽ പുറത്തൂർ തൃത്തല്ലൂർ കൂളത്ത് റസാക്കിന്റെ മകൻ റിഷാൽ (19) ആണ് മരണപ്പെട്ടത്. കുറ്റിപ്പുറം കഴുത്തല്ലൂർ പള്ളിപ്പടി – കൊളക്കാട് മാമ്പിപ്പടി റോഡിൽ ഞായറാഴ്ച രാത്രി 6.30 ഓടെയാണ് സംഭവം. കൂട്ടുകാരൻ്റെ വീട്ടിലെ വിവാഹാഘോഷത്തിൽ പങ്കെടുക്കാൻ എത്തിയ യുവാക്കളാണ് കൊളക്കാട് മാമ്പിപ്പടി റോഡിലെ കുത്തനെയുള്ള ഇറക്കത്തിൽ അപകടത്തിൽ പെട്ടത്. അപകടം നടന്ന ഉടനെ കുറ്റിപ്പുറം താലൂക്ക് അശുപത്രിയിലും തുടർന്ന് കോട്ടക്കൽ മിംസിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൂടെയുണ്ടായിരുന്ന സുഹൃത്ത് അജ്സലിന് പരിക്കേറ്റിട്ടുണ്ട്. സക്കീനയാണ് മാതാവ്. സഹോദരങ്ങൾ: റിഫാനിയ,റസൽ
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here
