HomeNewsPoliticsമുഖ്യമന്ത്രിക്ക് വളാഞ്ചേരിയിലും കരിങ്കൊടി കാണിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ

മുഖ്യമന്ത്രിക്ക് വളാഞ്ചേരിയിലും കരിങ്കൊടി കാണിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ

youth-congress-black-flag-valanchery

മുഖ്യമന്ത്രിക്ക് വളാഞ്ചേരിയിലും കരിങ്കൊടി കാണിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ

വളാഞ്ചേരി: വളാഞ്ചേരിയിൽ മുഖ്യമന്ത്രിയ്ക്ക് നേരെ കോൺഗ്രസ്, കെ.എസ്.യു പ്രവർത്തകർ കരിങ്കൊടി വീശി. വ്യാഴാഴ്ച വൈകീട്ട് ആറ് മണിയോടെ മുഖ്യമന്ത്രി കോഴിക്കോട് നിന്ന് ആലുവയിലേക്ക് പോകും വഴി വളാഞ്ചേരി ടൗണിൽ എത്തിയപ്പോഴായിരുന്നു പ്രതിഷേധം. ശബരീനാഥനെതിരായ നടപടിയി പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിക്കുമെന്ന സംഘടനയുടെ ആഹ്വാനത്തിൻ്റെ ഭാഗമായാണ് വളാഞ്ചേരിയിലും പ്രതിഷേധം സംഘടിപ്പിച്ചത്. യൂത്ത് കോൺഗ്രസ് കോട്ടക്കൽ അസംബ്ലി പ്രസിഡന്റ്‌ ശബാബ് വകരത്, നൗഫൽ വളാഞ്ചേരി, കെ.എസ്.യു മണ്ഡലം പ്രസിഡന്റ്‌ അസറു വളാഞ്ചേരി, മുൻഷിദ് എടയൂർ, മുബഷിർ, അൻസാർ, ജംഷീർ, ഹിലാൽ, വിഷ്ണു എന്നിവരുടെ നേതൃത്വത്തിലാണ് കരിങ്കൊടി കാണിച്ചു പ്രതിഷേധിച്ചത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!