HomeNewsCrimeഎഴുത്തുലോട്ടറി നടത്തിയതിന് വളാഞ്ചേരിയില്‍ ഒരാള്‍ അറസ്റ്റില്‍

എഴുത്തുലോട്ടറി നടത്തിയതിന് വളാഞ്ചേരിയില്‍ ഒരാള്‍ അറസ്റ്റില്‍

crime

എഴുത്തുലോട്ടറി നടത്തിയതിന് വളാഞ്ചേരിയില്‍ ഒരാള്‍ അറസ്റ്റില്‍

വളാഞ്ചേരി: എഴുത്തുലോട്ടറി നടത്തിയതിന് വളാഞ്ചേരിയില്‍ ഒരാള്‍ അറസ്റ്റില്‍. പെരിന്തല്‍മണ്ണ ഏലംകുളം മേലക്കുത്ത്പറമ്പില്‍ പരമേശ്വരനെ(48)യാണ് വളാഞ്ചേരി എസ്.ഐ. ബഷീര്‍ സി.ചിറക്കലും സംഘവും അറസ്റ്റ്‌ചെയ്തത്.

സംസ്ഥാനസര്‍ക്കാരിന്റെ വിവിധലോട്ടറികളുടെ ഒന്നാംസമ്മാനം ലഭിക്കുന്ന നമ്പറുകളുടെ അവസാനത്തെ മൂന്നക്കങ്ങള്‍ മുന്‍കൂട്ടി എഴുതുന്ന ‘ഓണ്‍ലൈന്‍ എഴുത്തുലോട്ടറി’ നടത്തുകയായിരുന്നു ഇയാളെന്ന് എസ്.ഐ. പറഞ്ഞു.

വ്യാഴാഴ്ചത്തെ കാരുണ്യ പ്ലസ് ഭാഗ്യക്കുറിയുമായി ബന്ധപ്പെട്ട് നടക്കുന്ന ചൂതാട്ടത്തിനിടെയാണ് പരമേശ്വരന്‍ അറസ്റ്റിലായത്. ഇയാളില്‍നിന്നും 21,020രൂപയും പിടിച്ചെടുത്തയായി എസ്.ഐ. പറഞ്ഞു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!