HomeNewsMeetingകുറ്റിപ്പുറം പഞ്ചായത്ത് യു.എ.ഇ കെ.എം.സി.സി പ്രവർത്തക സംഗമവും ജനറൽ ബോഡിയും സംഘടിപ്പിച്ചു

കുറ്റിപ്പുറം പഞ്ചായത്ത് യു.എ.ഇ കെ.എം.സി.സി പ്രവർത്തക സംഗമവും ജനറൽ ബോഡിയും സംഘടിപ്പിച്ചു

kuttippuram-dubai-kmcc

കുറ്റിപ്പുറം പഞ്ചായത്ത് യു.എ.ഇ കെ.എം.സി.സി പ്രവർത്തക സംഗമവും ജനറൽ ബോഡിയും സംഘടിപ്പിച്ചു

ദുബൈ : കുറ്റിപ്പുറം പഞ്ചായത്ത് UAE കെഎംസിസി സെൻട്രൽ കമ്മിറ്റിയുടെ മൂന്നാമത് ജനറൽ ബോഡിയോഗം ദുബൈ അൽബറാഹ കെഎംസിസി ആസ്ഥാന മന്ദിരത്തിൽ വെച്ച് ചേർന്നു. ജനറൽ ബോഡി യോഗം ദുബൈ കെഎംസിസി മലപ്പുറം ജില്ലാ ജനറൽ സെക്രെട്ടറി പി വി നാസർ ഉദ്ഘടനം ചെയ്തു. UAE യുടെ വിവിധ എമിറേറ്റ്സ്കളിൽനിന്നും നിരവധി പ്രവർത്തകർ കോവിഡ് മാനദണ്ഡം പാലിച്ചു പരിപാടിയിൽ പങ്കെടുത്തു. നീണ്ട ഇടവേളക്ക് ശേഷമുള്ള ഒത്തുകൂടൽ പരസ്പരം സൗഹൃദം പുതുക്കുന്നതിനും സന്തോഷം പങ്കിടാനുള്ള വേദി കൂടിയായി മാറി. കുറ്റിപ്പുറം പഞ്ചായത്ത് UAE കെഎംസിസി പ്രസിഡന്റ് അസീസ് വേളേരി അധ്യക്ഷത വഹിച്ചു. കഴിഞ്ഞ കാല
പ്രവർത്തന റിപ്പോർട്ട്‌ ജാഫർ പറമ്പാടൻ, ഫാറൂഖ് കോനോട്ടിൽ എന്നിവർ ചേർന്ന് അവതരിപ്പിച്ചു. അബുദാബി കെഎംസിസി കോട്ടക്കൽ മണ്ഡലം പ്രസിഡന്റ് മൊയ്‌ദുട്ടി വേളെരി, ദുബൈ കെഎംസിസി കോട്ടക്കൽ മണ്ഡലം ജ: സെക്രട്ടറി ലത്തീഫ് തെക്കഞ്ചേരി,എം കെ മൊയ്‌ദീൻ കുട്ടി സാഹിബ്‌,പി വി കഅബു, സയ്യിദ് ഇർഫാദ് തങ്ങൾ, യാഹു സാഹിബ്‌,സി കെ മുസ്തഫ, വി ടി അബ്ദുൽ സലാം, നിസാർ പി കെ, ഗഫൂർ, പി കെ മുഹമ്മദ്‌, നാസർ പൊട്ടശോല, ടി കെ ഹിഷാം, കുഞ്ഞാലൻ തുടങ്ങിയവർ സംസാരിച്ചു.
kuttippuram-dubai-kmcc
കോവിഡ് മഹാമാരി കാലത്തെ സ്തുത്യർഹമായ സേവനത്തിന് അസീസ് സാഹിബ്‌ വേളേരി, സയ്യിദ് ഇർഫാദ് തങ്ങൾ, നജ്മുദ്ധീൻ തുടങ്ങിയവരെ ചടങ്ങിൽ വെച്ച് ആദരിച്ചു. പുതിയ ഭാരവാഹികളായി
പ്രസിഡന്റ് അസീസ് വേളേരി, ജനറൽ സെക്രട്ടറി ഫാറൂഖ് കോനോട്ടിൽ, ഓർഗനൈസിങ് സെക്രട്ടറി വി.ടി അബ്ദുൽ സലാം, ട്രഷറർ നിസാർ പി.കെ, വൈസ് പ്രസിഡന്റ് സയ്യിദ് ഇർഫാദ് തങ്ങൾ, പോട്ടയിൽ റഫീഖ്, വി.പി സഹീർ, ഇല്യാസ് തോണിക്കടവത്ത്, ഹുജ്ജത്ത് വി.എ, ജോയിന്റ് സെക്രട്ടറി സക്കീർ മേലേതിൽ, റിയാസ് ചങ്കരത്ത്, ഷുക്കൂർ എം, ജഅസർ റിലീഫ് & റിലീജിയസ് വിംഗ് സി.കെ മുസ്തഫ, യാഹു താമരശ്ശെരി സ്പോർട്സ്, ആർട്സ് & മീഡിയ വിംഗ്, നജ്മുദ്ധീൻ വി.പി, റാഫി കൊടിക്കുന്ന് ഉപദേശക സമിതി അംഗങ്ങൾ പി.കെ കരീം സാഹിബ്‌, മൊയ്‌ദുട്ടി വേളേരി, ലത്തീഫ് തെക്കഞ്ചേരി, എം.കെ മൊയ്‌ദീൻ കുട്ടി, ഹമീദ് ഹാജി, പി.വി അബു, ജാഫർ പറമ്പാടൻ എന്നിവരെ ഐക്യകണ്ഠേന തെരഞ്ഞെടുത്തു. പരിപാടിയിൽ ജനറൽ സെക്രട്ടറി ജാഫർ പറമ്പാടൻ സ്വാഗതവും ഫാറൂഖ് കൊണോട്ടിൽ നന്ദിയും പറഞ്ഞു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!