HomeNewsEducationActivityകൂടശ്ശേരി ഗവ.യു.പി.സ്കൂൾ നൂറാം വാർഷികത്തോടനുബന്ധിച്ച് പ്രവൃത്തിപരിചയ ശില്പശാല സംഘടിപ്പിച്ചു

കൂടശ്ശേരി ഗവ.യു.പി.സ്കൂൾ നൂറാം വാർഷികത്തോടനുബന്ധിച്ച് പ്രവൃത്തിപരിചയ ശില്പശാല സംഘടിപ്പിച്ചു

കൂടശ്ശേരി ഗവ.യു.പി.സ്കൂൾ നൂറാം വാർഷികത്തോടനുബന്ധിച്ച് പ്രവൃത്തിപരിചയ ശില്പശാല സംഘടിപ്പിച്ചു

ആതവനാട്: കൂടശ്ശേരി ഗവ.യു.പി.സ്കൂൾ നൂറാം വാർഷികത്തോടനുബന്ധിച്ച് ‘ കരവിരുത് ‘ എന്ന പേരിൽ പ്രവൃത്തിപരിചയ ശിൽപശാല സംഘടിപ്പിച്ചു. സോപ്പ് നിർമാണം, പേപ്പർ ക്രാഫ്റ്റ്, മെറ്റൽ എൻഗ്രേവിംഗ്, നൂൽരൂപങ്ങൾ നിർമാണം, ഫാബ്രിക് പെയ്ന്റിംഗ്, കുട നിർമാണം, ഫയൽ നിർമാണം എന്നിങ്ങനെ ഏഴ് വിഭാഗങ്ങളിലായി കുട്ടികൾക്ക് നിർമാണ പരിശീലനം നൽകി. വാർഡ് മെമ്പർ ഇബ്രാഹിം.എം.സി. ഉദ്ഘാടനം ചെയ്ത ശിൽപശാലയിൽ പി.ടി.എ.പ്രസിഡന്റ് സക്കീർ ഹുസൈൻ, വൈസ് പ്രസിഡന്റ് അശോകൻ ചേലൂർ, എസ്.എം.സി. ചെയർമാൻ ഷാഫി മേനോത്തിൽ, പ്രധാനാധ്യാപിക ശ്രീകല.ടി എന്നിവർ സംസാരിച്ചു. ബാബു. കെ.പി. നേതൃത്വം നൽകിയ ശിൽപശാലയിൽ സനൂപ് വടകര, അധ്യാപകരായ മനോജ്.ടി.ജി, ജ്യോതിഷ്. സി.കെ,, രഞ്ജിത്ത്. എം., ബി.ആർ.സി.സ്‌പെഷ്യലിസ്റ്റ് അദ്ധ്യാപിക ദീപ, പൂർവ വിദ്യാർഥി ജസ്ന, വൈഗ എന്നിവരും വിവിധ സെഷനുകൾ കൈകാര്യം ചെയ്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!