HomeNewsProtestസ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അക്രമണം; കെ.എസ്.ടി.എ കുറ്റിപ്പുറം ഉപജില്ലാ വനിതാ കമ്മറ്റി വളാഞ്ചേരിയിൽ പ്രതിഷേധപ്രകടനം നടത്തി

സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അക്രമണം; കെ.എസ്.ടി.എ കുറ്റിപ്പുറം ഉപജില്ലാ വനിതാ കമ്മറ്റി വളാഞ്ചേരിയിൽ പ്രതിഷേധപ്രകടനം നടത്തി

ksta-protest-valanchery

സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അക്രമണം; കെ.എസ്.ടി.എ കുറ്റിപ്പുറം ഉപജില്ലാ വനിതാ കമ്മറ്റി വളാഞ്ചേരിയിൽ പ്രതിഷേധപ്രകടനം നടത്തി

വളാഞ്ചേരി: സ്ത്രീകൾക്കും കുട്ടികൾക്കും എതിരെ വർധിച്ചു വരുന്ന അതിക്രമങ്ങളിൽ പ്രതിഷേധിച്ചും സംഭവങ്ങളിൽ കേന്ദ്രഭരണകൂടം ജാഗ്രത പുലർത്താത്തതിൽ വിയോജിപ്പ് രേഖപ്പെടുത്തുന്നതിനും കെ.എസ്.ടി.എ കുറ്റിപ്പുറം ഉപജില്ലാ വനിതാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വളാഞ്ചേരിയിൽ പ്രകടനം നടത്തി.
ksta-protest-valanchery
സംസ്ഥാന കമ്മിറ്റി അംഗം സുമ ജി.വി, ജില്ലാ കമ്മിറ്റി അംഗം ഗീത.എ എന്നിവർ നേതൃത്വം നൽകി. തുടർന്ന് ടി.ആർ.കെ.യു.പി സ്കൂളിൽ വനിതാ കൂട്ടായ്മ യോഗം ചേർന്നു. സ്ത്രീകൾക്കും കുട്ടികൾക്കും ഭരണഘടന ഉറപ്പു നൽകുന്ന അവകാശങ്ങളെ കുറിച്ച് രാധിക സി.വി സ്ലൈഡ്ഷോ അവതരിപ്പിച്ചു. സൗമ്യ, അംബുജം, സുധിമ, താര, രാജലക്ഷ്മി എന്നിവർ സംസാരിച്ചു. അധ്യാപികമാരുടെ കലാപരിപാടികൾ നടത്തി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!