HomeNewsCrimeവസ്‌ത്രം അലക്കുന്നതിനിടെ യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ചതായി പരാതി

വസ്‌ത്രം അലക്കുന്നതിനിടെ യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ചതായി പരാതി

stab-case

വസ്‌ത്രം അലക്കുന്നതിനിടെ യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ചതായി പരാതി

കൊളത്തൂർ: വീടിനുപുറത്ത് വസ്‌ത്രം അലക്കുന്നതിനിടെ യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ചതായി പരാതി. വെങ്ങാട് എടയൂർ റോഡിന്‌ സമീപം താമസിക്കുന്ന മനയ്ക്കൽ ആജിശ അസീസി(31)നാണ് വെട്ടേറ്റത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ യുവതി വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
stab-case
ഭർത്താവ് ഉപേക്ഷിക്കപ്പെട്ട ആജിശയും എട്ടുവയസ്സുള്ള മകനും എടയൂർറോഡിന്‌ സമീപത്തെ വാടക ക്വാർട്ടേഴ്സിലാണ് താമസം. സംഭവവുമായി ബന്ധപ്പെട്ട് തൊട്ടടുത്ത ക്വാർട്ടേഴ്‌സിലെ താമസക്കാരനായിരുന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നാലുമാസം മുമ്പ് ഇവർ തമ്മിൽ വാക്കുതർക്കമുണ്ടായതായി പറയുന്നു. കൊളത്തൂർ പോലീസിന്റെ നേതൃത്വത്തിലാണ് കേസന്വേഷണം.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!