HomeNewsAccidentsസ്വാഗതമാട് റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് സ്ത്രീ മരിച്ചു; മകൾ പരിക്കേറ്റ് അശുപത്രിയിൽ

സ്വാഗതമാട് റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് സ്ത്രീ മരിച്ചു; മകൾ പരിക്കേറ്റ് അശുപത്രിയിൽ

swagathamadu-innova-accident

സ്വാഗതമാട് റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് സ്ത്രീ മരിച്ചു; മകൾ പരിക്കേറ്റ് അശുപത്രിയിൽ

എടരിക്കോട്: ദേശീയപാത 66ലെ സ്വാ‍ഗതമാടിൽ റോഡ് മുറിച്ച് കടക്കുന്നവർക്ക് മേൽ നിയന്ത്രണം വിട്ട കാറിടിച്ച് ഒരാൾ മരിച്ചു. സ്വാ‍ഗതമാട് കാലൊടി കുഞ്ഞിമുഹമ്മദ് എന്ന കുഞ്ഞാന്തയുടെ ഭാര്യ മും‌താസ് (48) ആണ് മരിച്ചത്. ദേശീയപാത മുറിച്ച് കടക്കാൻ ശ്രമിക്കവെ ഇവർക്ക് വേണ്ടി അതു വഴി തൃശൂർ ഭാഗത്തേക്ക് വരികയായിരുന്ന വാഹനം നിർത്തി കൊടുക്കുകയായിരുന്നു. എന്നാൽ ഈ വാഹനത്തെ മറികടന്ന് പോവുകയായിരുന്ന ഇന്നോവ ഇവരെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അപകടത്തിൽ ഉമ്മ സംഭവസ്ഥലത്ത് വച്ചു മരിച്ചു. സാരമായി പരിക്കേറ്റ മകളെ കോട്ടക്കലിലെ സ്വകാര്യ അശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!