HomeNewsTransportകരിപ്പൂർ വിമാനത്താവളത്തിൽ നിന്നുള്ള സർവീസുകളുടെ ശീതകാല ഷെഡ്യൂൾ പുറത്തിറങ്ങി

കരിപ്പൂർ വിമാനത്താവളത്തിൽ നിന്നുള്ള സർവീസുകളുടെ ശീതകാല ഷെഡ്യൂൾ പുറത്തിറങ്ങി

flynas

കരിപ്പൂർ വിമാനത്താവളത്തിൽ നിന്നുള്ള സർവീസുകളുടെ ശീതകാല ഷെഡ്യൂൾ പുറത്തിറങ്ങി

കരിപ്പൂർ: കരിപ്പൂർ വിമാനത്താവളത്തിൽനിന്നുള്ള സർവീസുകളുടെ ശീതകാല ഷെഡ്യൂൾ പുറത്തിറങ്ങി. 16 മുതൽ നാസ് എയർവേയ്സസ്‌ കരിപ്പൂരിലേക്ക് പുതിയ സർവീസ് ആരംഭിക്കും. തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലായി പുലർച്ചെ 12.5ന്‌ റിയാദിൽനിന്ന്‌ പുറപ്പെട്ട് 8.35ന്‌ കരിപ്പൂരിലെത്തും. തിരിച്ച് 9.25ന് പുറപ്പെട്ട് പകൽ 12ന്‌ റിയാദിൽ തിരിച്ചെത്തും. ഡൽഹിയിൽനിന്ന്‌ പകൽ 1.15ന് എത്തി പകൽ 2.15ന്‌ കണ്ണൂർവഴി ഡൽഹിയിൽ പോകുന്ന ഫ്ലൈറ്റിൽ ചെറിയ മാറ്റംവരുത്തി. ഈ വിമാനം പകൽ 12.15ന്‌ കരിപ്പൂരിലെത്തി പകൽ ഒന്നിന്‌ കരിപ്പൂരിൽനിന്ന്‌ കണ്ണൂർവഴി തിരിച്ച് പോകും.
റിയാദിൽനിന്ന്‌ സൗദി ഉൾപ്പെടെയുള്ള എല്ലാ സ്ഥലത്തേക്കും ആഭ്യന്തര ഫ്ലൈറ്റിൽ കണക്ഷൻ നൽകും.
flynas
ഷെഡ്യൂൾ 26 മുതൽ പ്രാബല്യത്തിൽ വരും. വിമാനത്താവളത്തിൽ പാർക്കിങ് ബേയുടെ നിർമാണ പ്രവർത്തികൾ നടക്കുന്നതിനാൽ പകൽ ഒന്നുമുതൽ വൈകിട്ട് ആറുവരെ റൺവേ അടച്ചിടും. ആ സമയങ്ങളിൽ ഫ്ലൈറ്റ് ഓപറേഷൻ ഇല്ലാത്തതിനാൽ ഷെഡ്യൂളിൽ മാറ്റമില്ല. ശൈത്യകാല ഷെഡ്യൂളിൽ സർവീസ് തുടങ്ങുന്നതിന് നിരവധി വിമാന കമ്പനികൾ അനുമതി തേടിയെങ്കിലും ഒരു വിദേശ സർവീസിന് മാത്രമാണ് ഡിജിസിഎ അനുമതി നൽകിയത്‌.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!