HomeNewsReligionശ്രീകൃഷ്ണ ജയന്തി; കുളമംഗലം മഞ്ചിറ ശിവക്ഷേത്രത്തിൽ വിപുല പരിപാടികൾ

ശ്രീകൃഷ്ണ ജയന്തി; കുളമംഗലം മഞ്ചിറ ശിവക്ഷേത്രത്തിൽ വിപുല പരിപാടികൾ

manchara-temple

ശ്രീകൃഷ്ണ ജയന്തി; കുളമംഗലം മഞ്ചിറ ശിവക്ഷേത്രത്തിൽ വിപുല പരിപാടികൾ

വളാഞ്ചേരി: ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് തിങ്കളാഴ്ച (ഓഗസ്റ്റ് 30ന്) കുളമംഗലം മഞ്ചറ ശ്രീ മഹാദേവക്ഷേത്രത്തിൽ വിപുലമായ പരിപാടികൾ സംഘടിക്കുന്നു. രാവിലെ 5.30 ന് നിർമ്മാല്യ ദർശനംവും തുടർന്ന് മഹാ ഗണപതി ഹോമം, അഭിഷേകം, ശിവ സഹസ്രനാമ പാരായണം, വിഷ്ണു സഹസ്രനാമ പാരായണം, ഭാഗവത പാരായണം, ചന്ദനം ചാർത്തൽ, പാൽപ്പായസ നിവേദ്യം, തൃമധുര നിവേദ്യം, പഴം പഞ്ചസാര നിവേദ്യം, വെണ്ണ നിവേദ്യം, പട്ടുകോണകം സമർപ്പണം, നിറമാല,
ചുറ്റുവിളക്ക് എന്നിവയോടുകൂടി ആഘോഷിക്കപ്പെടുന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തുന്ന ചടങ്ങുകളിൽ മഹാ ഗണപതി ഹോമം, പാൽപ്പായസം നിവേദ്യം, നിറമാല, ചുറ്റുവിളക്ക്, ചന്ദനം ചാർത്ത് എന്നിവ വഴിപാടായി സമർപ്പിയ്ക്കുവാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതാണ്. ഫോൺ:9446632191, 8547713955


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!