HomeNewsDisasterHeavy Rainകനത്ത മഴ; ഇരിമ്പിളിയം കൊടുമുടിയിൽ കിണറും മോട്ടോർപ്പുരയും ഇടിഞ്ഞുതാഴ്ന്നു

കനത്ത മഴ; ഇരിമ്പിളിയം കൊടുമുടിയിൽ കിണറും മോട്ടോർപ്പുരയും ഇടിഞ്ഞുതാഴ്ന്നു

well-motor-house-kodumudi

കനത്ത മഴ; ഇരിമ്പിളിയം കൊടുമുടിയിൽ കിണറും മോട്ടോർപ്പുരയും ഇടിഞ്ഞുതാഴ്ന്നു

ഇരിമ്പിളിയം: ചൊവ്വാഴ്ച പെയ്ത ശക്തമായ മഴയിൽ കിണറും മോട്ടോർപ്പുരയും ഇടിഞ്ഞുതാഴ്ന്നു. ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്തിൽ കൊടുമുടിയിലെ പീടിയേക്കൽ മുല്ലപ്പള്ളി വീട്ടിൽ നരേന്ദ്രകുമാറിന്റെ കൃഷിയാവശ്യത്തിന് ഉപയോഗിക്കുന്ന മോട്ടോറും ത്രീ-ഫെയ്‌സ് കണക്‌ഷൻ ബോർഡുമുള്ള മോട്ടോർപ്പുരയുമാണ് ഇടിഞ്ഞ് താഴ്ന്നത്. സമീപത്തുകൂടെ ഒഴുകുന്ന തൂതപ്പുഴയിൽ വെള്ളം ഉയർന്നതോടെ കിണറിനടിയിൽ അനുഭവപ്പെട്ട മർദമാണ് ഇടിയാൻ കാരണമെന്നാണ് കരുതുന്നത്. കിണറിന് പതിമൂന്ന് മീറ്റർ ആഴമുണ്ട്. സംഭവത്തിൽ കളക്ടർക്ക് പരാതി നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!