HomeNewsElectionLoksabha Election 2019ന്യൂജൻ ലുക്കിൽ സാനു; ലക്ഷ്യം യുവ വോട്ടർമാർ

ന്യൂജൻ ലുക്കിൽ സാനു; ലക്ഷ്യം യുവ വോട്ടർമാർ

vp sanu

ന്യൂജൻ ലുക്കിൽ സാനു; ലക്ഷ്യം യുവ വോട്ടർമാർ

മലപ്പുറം: യുവവോട്ടർമാർക്കിടയിൽ ചുവടുറപ്പിക്കാനുള്ള പ്രചാരണപരിപാടികളുമായി മുന്നോട്ടുപോവുകയാണ് മലപ്പുറത്തെ എൽഡിഎഫ് സ്ഥാനാർഥി വി.പി.സാനു. പ്രചാരണം ആസൂത്രണം ചെയ്യുന്നതിലെ വിദ്യാർഥി, യുവജന നേതാക്കളുടെ പങ്കാളിത്തമാണ് സാനുവിന്റെ എല്ലാ ദിവസത്തെ പരിപാടികളിലും യുവാക്കളുമായുള്ള ആശയവിനിമയത്തിന് അരങ്ങൊരുക്കുന്നത്. സ്ഥാനാർഥി കൈവീശി നടന്നുപോകുന്ന പതിവു പോസ്റ്ററുകൾക്കു പകരം, സാനു ടി–ഷർട്ട് ധരിച്ച് ബുള്ളറ്റ് ഓടിക്കുന്ന പോസ്റ്ററുകൾ കഴിഞ്ഞ ദിവസം പുറത്തിറങ്ങി.
vp sanu
എസ്എഫ്ഐ ജില്ലാ കമ്മിറ്റിയാണ് പോസ്റ്ററുകൾക്കു പിന്നിൽ. പുത്തൻ സിനിമാ ഡയലോഗുകളെ അനുസ്മരിപ്പിക്കുന്ന വാചകങ്ങളും അവയിലുണ്ട്.

No Comments

Leave A Comment