HomeNewsEventsവളാഞ്ചേരി ഹയർ സെക്കൻ്ററി സ്കൂളിൽ വിജയോത്സവം സംഘടിപ്പിച്ചു

വളാഞ്ചേരി ഹയർ സെക്കൻ്ററി സ്കൂളിൽ വിജയോത്സവം സംഘടിപ്പിച്ചു

vijayothsavam-vhss-valanchery

വളാഞ്ചേരി ഹയർ സെക്കൻ്ററി സ്കൂളിൽ വിജയോത്സവം സംഘടിപ്പിച്ചു

വളാഞ്ചേരി: വളാഞ്ചേരി ഹയർ സെക്കൻ്ററി സ്കൂളിൽ വിജയോത്സവം സംഘടിപ്പിച്ചു. എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെയും, യു.എസ്.എസ്, എൻ.എം.എം.എസ് സ്കോളർഷിപ്പുകൾ കരസ്ഥമാക്കിയ വിദ്യാർഥികളെയും അനുമോദിച്ചു. അനുമോദന സമ്മേളനം നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു.വാർഡ് കൗൺസിലർ കെ.വി. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ സി.എച്ച്. അബൂ യൂസഫ് ഗുരുക്കൾ ,പി.ടി.എ പ്രസിഡൻറ് പി.ടി. സുധാകരൻ ,സൗമ്യ എന്നിവർ സംസാരിച്ചു.പ്രധാനധ്യാപിക ടി.വി. ഷീല സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി കെ. പ്രേംരാജ് നന്ദിയും പറഞ്ഞു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!