HomeNewsEducationNewsവളാഞ്ചേരി ഹയർസെക്കൻഡറി സ്‌കൂളിൽനിന്ന് വിവിധ പരീക്ഷകളിൽ ഉയർന്ന വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു

വളാഞ്ചേരി ഹയർസെക്കൻഡറി സ്‌കൂളിൽനിന്ന് വിവിധ പരീക്ഷകളിൽ ഉയർന്ന വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു

vijayaravam-vhss-valanchery

വളാഞ്ചേരി ഹയർസെക്കൻഡറി സ്‌കൂളിൽനിന്ന് വിവിധ പരീക്ഷകളിൽ ഉയർന്ന വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു

വളാഞ്ചേരി : ഹയർസെക്കൻഡറി സ്‌കൂളിൽനിന്ന് എസ്.എസ്.എൽ.സി. ഉൾപ്പെടെ വിവിധ പരീക്ഷകളിൽ ഉയർന്ന വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു. ‘വിജയാരവം’ എന്ന പേരിൽ നടന്ന അനുമോദനച്ചടങ്ങ് നഗരസഭാധ്യക്ഷൻ അഷറഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു. സാഹിത്യകാരൻ പി. സുരേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. പി.ടി.എ. വൈസ് പ്രസിഡന്റ് കെ.പി. അബ്ദുൽകരീം അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷൻ മുജീബ് വാലാസി, കൗൺസിലർമാരായ കെ.വി. ഉണ്ണികൃഷ്ണൻ, സി. സാജിത, മാനേജ്‌മെന്റ് സെക്രട്ടറി പി. സുരേഷ്, അബ്ദുൽസലാം കാവുമ്പുറം, വി.കെ. പ്രീത, സി. രഞ്ജിത്ത്, കെ. പ്രേംരാജ്, പി. ശിഹാബുദ്ദീൻ തുടങ്ങിയവർ പ്രസംഗിച്ചു. വിജയികൾക്ക് ഉപഹാരങ്ങളും വിതരണം ചെയ്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!