HomeNewsAgricultureവെള്ളക്ഷാമം രൂക്ഷം: വെണ്ടല്ലൂർ പുഞ്ചപ്പാടം നെല്ല് കർഷകർ പ്രതിസന്ധിയിൽ

വെള്ളക്ഷാമം രൂക്ഷം: വെണ്ടല്ലൂർ പുഞ്ചപ്പാടം നെല്ല് കർഷകർ പ്രതിസന്ധിയിൽ

vendallur-puncha-field

വെള്ളക്ഷാമം രൂക്ഷം: വെണ്ടല്ലൂർ പുഞ്ചപ്പാടം നെല്ല് കർഷകർ പ്രതിസന്ധിയിൽ

ഇരിമ്പിളിയം: കുറ്റിപ്പുറം ബ്ലോക്കിനകത്ത് തന്നെ ഏറ്റവും വലിയ കാർഷിക മേഖലയായ ഇരിമ്പിളിയം പഞ്ചായത്തിലെ മങ്കേരി – വെണ്ടല്ലൂർ പുഞ്ചപ്പാടങ്ങളിലെ വെള്ളക്ഷാമം പരിഹരിക്കുന്നതിന് അധികൃതരുടേയും ജനപ്രതിനിധികളുടേയും അടിയന്തിര ശ്രദ്ധ പതിയണമെന്ന് കിസാൻ കോൺഗ്രസ് ഇരിമ്പിളിയം – കുറ്റിപ്പുറം പഞ്ചായത്ത് കമ്മിറ്റികളുടെ സംയുക്ത യോഗം ആവശ്യപ്പെട്ടു.
vendallur-puncha-field
വേനലിന്റെ തുടക്കത്തിൽ തന്നെ വെള്ള ക്ഷാമം അനുഭവപ്പെട്ടത് കർഷകരെ വളരെയേറെ പ്രതിസന്ധിയിലകപ്പെടുത്തിയിട്ടുണ്ട്. അൽപ്പം മാത്രം വെള്ളം നിൽക്കുന്ന തോട്ടിൽ നിന്നും ചെറുകുളങ്ങളിൽ നിന്നും വലിയ ചിലവിൽ മെഷീൻ ഉപയോഗിച്ച് ജലം പമ്പ് ചെയ്താണ് കർഷകർ വെള്ളം ഉപയോഗിക്കുന്നത്‌ – ഓരോ കർഷകനും ശരാശരി ഓയൽ – ഡീസൽ ഇനത്തിലായി അറുനൂറോളം രൂപ ദിനംപ്രതി ഈ ഇനത്തിൽ തന്നെ ചിലവ് വരുന്നുണ്ട്. ഭാരതപ്പുഴയിൽ ഏറ്റവും ആഴ പ്രദേശമായ മങ്കേരി – പേർശന്നൂർ ഭാഗത്തായി ഒഴുകി പോകുന്ന വെള്ളം കെട്ടി നിർത്തും രൂപത്തിൽ ഒരു തടയണ നിർമിച്ച് തൊട്ടടുത്ത തോടുകളിൽ വെള്ളമുയരുന്നതോടുകൂടി കൂടല്ലൂർ, മങ്കേരി,, വെണ്ടല്ലൂർ, പൈങ്കണ്ണൂർ, പേർശന്നൂർ, കൊട്ടാരം പ്രദേശങ്ങളിലെ കർഷകർക്ക് അത് വലിയ ആശ്വാസമേകും.
vendallur-puncha-field
അതോടൊപ്പം മങ്കേരി ലിഫ്റ്റ് ഇറിഗേഷൻ പൈപ്പ് ലൈൻ പദ്ധതി വെണ്ടല്ലൂർ – പ്രദേശങ്ങളിലേക്ക് കൂടി ദീർഘിപ്പിക്കുന്നതും കർഷകർക്ക് ഗുണകരമാകും. . കൂടെ ഈ തടയണ വരുന്നതോടുകൂടി ഇരിമ്പിളിയം – വളാഞ്ചേരി- എടയൂർ പ്രദേശങ്ങളിലെ വീടുകളിൽ ജപ്പാൻ കുടിവെള്ളത്തിനാവശ്യമായ ജലവും ഇതോടെ ആവശ്യത്തിന് ലഭ്യമാക്കാൻ കഴിയും. കാർഷിക മേഖല നശിക്കാതിരിക്കാൻ കർഷകരേയും നാട്ടുകാരേയും ജനപ്രതിനിധികളേയും ഉൾപ്പെടുത്തി ആക്ഷൻ കൗൺസിൽ രൂപീകരിക്കാനും സ്ഥലം എം പി, എംഎൽഎ, ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, വാർഡ് മെമ്പർമാർ , ഇരിമ്പിളിയം‌ – കുറ്റിപ്പുറം കൃഷിഭവൻ, പഞ്ചായത്ത് ഓഫീസുകളുൾപ്പെടെയുള്ള അധികാരികൾക്ക് നിവേദനങ്ങൾ സമർപ്പിക്കാനും കിസാൻ കോൺഗ്രസ് കർഷക സംയുക്ത യോഗം തീരുമാനിച്ചു.കർഷകരുമായും രാജ്യത്തിന്റെയും നട്ടെല്ലൊടിക്കുന്ന കേന്ദ്ര സർക്കാർ നടപ്പിലാക്കിയ കാർഷിക ബിൽ അടിയന്തിരമായി പിൻവലിക്കണമെന്ന് യോഗം ഒരു പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കർഷകസമര പോരാളികൾക്ക് യോഗം ഐക്യദാർഡ്യം പ്രഖ്യാപിച്ചു – കിസാൻ കോൺഗ്രസ് കോട്ടക്കൽ മണ്ഡലം സെക്രട്ടറിമാരായ ബാവ മാഷ് കാളിയത്ത്, നാസർ വടക്കനാഴി, കുറ്റിപ്പുറം മണ്ഡലം യൂത്ത് കോൺഗ്രസ് മുൻ പ്രസിഡൻറ് ഇസ്സുദ്ദീൻ ആലുക്കൽ, പി.ദാമോദരൻ മങ്കേരി, കൃഷ്ണൻ മോസ്ക്കോ, ബാബു പുറമണ്ണൂർ, സി.പി പ്രേമൻ എന്നിവർ പ്രസംഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!