HomeNewsInitiativesCommunity Serviceകൊറോണ പ്രതിരോധം; ബസ്ന്റാന്റും പരിസരവും ശുചീകരിച്ച് വളാഞ്ചേരി പോലീസ്

കൊറോണ പ്രതിരോധം; ബസ്ന്റാന്റും പരിസരവും ശുചീകരിച്ച് വളാഞ്ചേരി പോലീസ്

valanchery-police-cleaning

കൊറോണ പ്രതിരോധം; ബസ്ന്റാന്റും പരിസരവും ശുചീകരിച്ച് വളാഞ്ചേരി പോലീസ്

വളാഞ്ചേരി: കോറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി വളാഞ്ചേരി ബസ്ന്റാന്റും പരിസരവും ശുചീകരണ പ്രവൃത്തി നടത്തി വളാഞ്ചേരി പോലീസ് മാത്യകയായി. ശുചീകരണ പരിപാടി മുൻസിപ്പൽ വൈസ് ചെയർമാൻ കെ.എം.ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വളാഞ്ചേരി ഇൻസ്പെക്ടർ എസ്.എച്ച്‌.ഒ ടി മനോഹരൻ നേതൃത്വം നൽകി. എസ്.ഐ.മാരായ എം.കെ മുരളീ കൃഷ്ണൻ, അബുബക്കർ സിദ്ദീഖ്, ടി ഗോപാലൻ, എ.എസ്.ഐമാരായ വി.രാജൻ, ജി.അനിൽകുമാർ, ടി.ശിവകുമാർ ,ഹരിദാസ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ എം ജെറീഷ്, രമേശ്, അൽത്താഫ്, അബ്ദുറഹ്മാൻ, ജയകൃഷ്ണൻ, ശങ്കരനാരായണൻ, സിവിൽ പോലീസ് ഓഫീസർമാരായ സജി, ടി.ജെ രാധാകൃഷ്ണപിള്ള, ആർ.ജെ കൃഷ്ണപ്രസാദ്, ജോബിൻ പോൾ, അനീഷ് ജോൺ, വിവേക്, പ്രദീപ്, ദീപു, ഷിനോ പീറ്റർ, ജോൺസൻ, സോമൻ, എന്നിവരും സന്നിഹിതരായി. വളാഞ്ചേരിയിലെ കൗൺസിലർമാർ, ട്രേഡ് യൂണിയൻ പ്രതിനിധികൾ വ്യാപാരി വ്യവസായി നേതാക്കൾ എന്നിവരും എത്തിയിരുന്നു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!