HomeNewsInitiativesDonationമൂച്ചിക്കൽ അംഗനവാടിക്ക് സൌജന്യമായി സ്ഥലം വിട്ടുനൽകിയ ഉടമയെ വളാഞ്ചേരി നഗരസഭ ആദരിച്ചു

മൂച്ചിക്കൽ അംഗനവാടിക്ക് സൌജന്യമായി സ്ഥലം വിട്ടുനൽകിയ ഉടമയെ വളാഞ്ചേരി നഗരസഭ ആദരിച്ചു

moochikkal-anganwadi

മൂച്ചിക്കൽ അംഗനവാടിക്ക് സൌജന്യമായി സ്ഥലം വിട്ടുനൽകിയ ഉടമയെ വളാഞ്ചേരി നഗരസഭ ആദരിച്ചു

വളാഞ്ചേരി: വർഷങ്ങളോളമായി വാടക കെട്ടിടത്തിൽ പ്രവർത്തിച്ച് കൊണ്ടിരിക്കുന്ന വളാഞ്ചേരി നഗരസഭയിലെ 18-ാം വാർഡ് മൂച്ചിക്കൽ അംഗനവാടിക്ക് ലക്ഷങ്ങൾ വില വരുന്ന 3 സെന്റ് സ്ഥലം സൗജന്യമായി വിട്ട് നൽകിയ പറമ്പിയിൽ ഹബീബ് റഹ്മാൻ സാഹിബിനും കുടുംബത്തിനും വളാഞ്ചേരി നഗരസഭയുടെയും മൂച്ചിക്കൽ നിവാസികളുടെയും സ്നേഹാദരം. ഇന്ത്യൻ നാഷ്ണൽ കോൺഗ്രസിന്റെ വളാഞ്ചേരി മണ്ഡലം സെക്രട്ടറി , മൂച്ചിക്കൽ മുഹ്‌യുസ്സുന്ന മദ്രസ ജനറൽ സെക്രട്ടറി, കോട്ടപ്പുറം മഹല്ല് മുസ്ലീം ജമാ- അത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി, മൂച്ചിക്കൽ വാർഡ് വികസന സമിതി കൺവീനർ തുടങ്ങി സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ പ്രവർത്തന മേഖലകളിലെ നിറ സാന്നിദ്ധ്യമായ പറമ്പയിൽ ഹബീബ് റഹ്മാൻ മൂച്ചിക്കൽ അംഗനവാടിക്ക് 3 സെന്റ് സ്ഥലം സൗജന്യമായി വിട്ട് നൽകിയതിലൂടെ ഈ പ്രദേശത്തെ ജനങ്ങളുടെ ഏറ്റവും വലിയ ഒരു ആഗ്രഹമാണ് പൂവണിയുന്നത്. പ്രസ്തുത കെട്ടിടത്തിന് ഹബീബിന്റെ പിതാവ് “പറമ്പയിൽ ഇണ്ണി ഹാജി സ്മാരക കെട്ടിടം” എന്ന് നാമകരണം ചെയ്ത് കൊണ്ട് വളാഞ്ചേരി നഗരസഭ കൗൺസിൽ എടുത്ത തീരുമാനം നഗരസഭക്ക് വേണ്ടി ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ഹബീബ്റ ഹ്മാന്കൈ മാറി.
moochikkal-anganwadi
ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 15 ലക്ഷം രൂപയാണ് മൂച്ചിക്കൽ അംഗനവാടി കെട്ടിടം പണിയാൻ അനുവദിച്ചത്. രേഖാ കൈമാറ്റ ചടങ്ങ് നഗരസഭ മരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സി അബ്ദുന്നാസർ, നഗരസഭ കൗൺസിലർ പി.പി.ഹമീദ്, ടി.കെ.ആബിദലി സാഹിബ്, പറമ്പയിൽ ബാബു ഹാജി, എം.കെ മുഹമ്മദ് സാഹിബ് എന്നിവരുടെ സാന്നിധ്യത്തിൽ ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ പറമ്പയിൽ ഹബീബ് റഹ്മാന് രേഖ കൈമാറി .


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!