HomeNewsCrimeTraffickingമണൽക്കടത്ത്: വളാഞ്ചേരി സ്വദേശി അറസ്റ്റിൽ

മണൽക്കടത്ത്: വളാഞ്ചേരി സ്വദേശി അറസ്റ്റിൽ

cuff

മണൽക്കടത്ത്: വളാഞ്ചേരി സ്വദേശി അറസ്റ്റിൽ

കുറ്റിപ്പുറം : ഭാരതപ്പുഴയിലെ പേരശ്ശന്നൂർ ഭാഗത്തുനിന്ന് മണൽക്കടത്ത്‌ നടത്തുന്നതിനിടെ യുവാവ് പോലീസ് വലയിലായി. വളാഞ്ചേരി സ്വദേശി കാളിയാല മുഹമ്മദ് ഹാരിസിനെയാണ് (20) കുറ്റിപ്പുറം പോലീസ് ബുധനാഴ്ച രാത്രിയിൽ അറസ്റ്റ്‌ ചെയ്തത്. കഴിഞ്ഞ ദിവസം പേരശ്ശന്നൂർ ഭാഗത്തുനിന്ന് കഞ്ചാവുമായി പിടിയിലായ അഷ്റഫ് അലിയുടെ കൂട്ടാളിയാണ് മുഹമ്മദ് ഹാരിസ്.
hand-cuff
അഷ്റഫ് അലി പേരശ്ശന്നൂർ മേഖലയിൽനിന്ന് മണൽക്കടത്ത് നടത്തുന്നതിൽ പ്രധാനിയാണ്. പോലീസിനെ ആക്രമിച്ച കേസിലും പ്രതിയായ ഇയാൾ വലയിലായതോടെ സഹായികൾക്കായി പോലീസ് തിരച്ചിൽ ഊർജിതമാക്കിയിരുന്നു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!