HomeNewsMeetingFelicitationയുവകർഷകൻ ഇനാസ് മിസ്ബാഹിനെ ആദരിച്ചു ഒയിസ്ക ഇന്റർനാഷണൽ വളാഞ്ചേരി ചാപ്റ്റർ

യുവകർഷകൻ ഇനാസ് മിസ്ബാഹിനെ ആദരിച്ചു ഒയിസ്ക ഇന്റർനാഷണൽ വളാഞ്ചേരി ചാപ്റ്റർ

oisca-irimbiliyam-felicitate

യുവകർഷകൻ ഇനാസ് മിസ്ബാഹിനെ ആദരിച്ചു ഒയിസ്ക ഇന്റർനാഷണൽ വളാഞ്ചേരി ചാപ്റ്റർ

ഇരിമ്പിളിയം: ഇരിമ്പിളിയം പഞ്ചായത്തിലെ പുറമണ്ണൂർ സ്വദേശിയായ യുവകർഷകൻ ഇനാസ് മിസ്ബാഹിനെ ഒയിസ്ക ഇന്റർനാഷണൽ വളാഞ്ചേരി ചാപ്റ്റർ ആദരിച്ചു. പഠനത്തോടൊപ്പം കൃഷിയെയും ഒരുപോലെ കൊണ്ട്പോകുന്ന ഇനാസ്, ഈ വർഷം രണ്ട് ഏക്കർ പാടത്താണ് സ്വന്തമായി കൃഷി ചെയ്യുന്നത്. അധികമാരും പരീക്ഷിക്കാത്ത ബിരിയാണി അരിയാണ് ഈ വർഷത്തെ കൃഷി. ഇരിമ്പിളിയം ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിൽ പ്ലസ്ടു പഠനം പൂർത്തിയാക്കിയ ഇനാസ് നാട്ടിലെ ഒരു മികച്ച സന്നദ്ധ പ്രവർത്തകനും പഞ്ചായത്തിന്റെ വിദ്യാർത്ഥി കർഷക അവാർഡ് ജേതാവുമാണ്. അനുമോദന ചടങ്ങിൽ വാർഡ് മെമ്പർ അമീറലി, ഒയിസ്ക പ്രവർത്തകരായ കെ.ശ്രീകാന്ത്, ലൈല നടുത്തൊടിയിൽ, മുഹമ്മദ് അബ്ദുറഹ്മാൻ ടി, കെ.പി.മുഹമ്മദ് സലാഹ് എന്നിവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!