HomeNewsNRI‘വാക്ക് വളാഞ്ചേരി’ സഹായധന വിതരണവും അനുമോദന ചടങ്ങും സംഘടിപ്പിച്ചു

‘വാക്ക് വളാഞ്ചേരി’ സഹായധന വിതരണവും അനുമോദന ചടങ്ങും സംഘടിപ്പിച്ചു

vak

‘വാക്ക് വളാഞ്ചേരി’ സഹായധന വിതരണവും അനുമോദന ചടങ്ങും സംഘടിപ്പിച്ചു

കുവൈത്തിലെ വളാഞ്ചേരിക്കാരുടെ സാംസ്കാരിക കൂട്ടായ്മയായ വളാഞ്ചേരി അസോസിയേഷൻ കുവൈത്ത് (വാക്ക്) ചാരിറ്റി വിതരണവും കഴിഞ്ഞ SSLC, +2, LSS പരീക്ഷകളിൽ ഉന്നത വിജയം നേടിയ അംഗങ്ങളുടെ മക്കൾക്കുള്ള സമ്മാനദാനവും നടത്തി. കാൻസർ കിഡ്നി രോഗങ്ങൾ കൊണ്ട് കഷ്ടതയനുഭവിക്കുന്ന രോഗികൾക്കു വേണ്ടിയുള്ള സഹായധനം.
vakk
വാക്കിൻറെ ചാരിറ്റി കൺവീനർ ഷാഫി വളാഞ്ചേരി സ്ഥലം എംഎൽഎ. പ്രൊഫസർ ആബിദ് ഹുസൈൻ തങ്ങൾക്ക് കൈമാറി. പ്രസിഡണ്ട് ഷൗക്കത്ത് വളാഞ്ചേരിയുടെ അധ്യക്ഷതയിൽ ചേർന്ന പരിപാടിക്ക് ആശംസകൾ അർപ്പിച്ചു കൊണ്ട് ആബിദ് ഹുസൈൻ തങ്ങൾ, സിപിഎം ജില്ലാ. സെക്രട്ടറിയേറ്റ് അംഗം വി പി സക്കറിയ, ഐയുഎംഎൽ ജില്ലാ സെക്രട്ടറി കെ എം ഗഫൂർ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട്ന്റ്‌ രാജേഷ് കാർത്തല, വെൽഫെയർ പാർട്ടി മണ്ഡലം സെക്രട്ടറി തൗഫീഖ് പാറമ്മൽ, വോൾഗാ മുരളി തുടങ്ങിയവർ സംസാരിച്ചു. വാക്ക് സെക്രട്ടറി ഷമീർ വളാഞ്ചേരി സ്വാഗതവും വൈസ് പ്രസിഡണ്ട് റിയാസ് കാവുംപുറം നന്ദിയും രേഖപ്പെടുത്തി. വാക്ക് ഭാരവാഹികളായ ബേബി നൗഷാദ്, റാഫി തൊഴുക്കാട്ടിൽ. ഹമീദ് വളാഞ്ചേരി നഷാദ്‌, കൈപ്പള്ളി ഫഹദ്‌, പള്ളിയാലിൽ തുടങ്ങിയവർ പരിപാടികൾ നിയന്ത്രിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!