HomeNewsElectionLoksabha Election 2019കുടുംബയോഗങ്ങള്‍ സജീവമാക്കി യു. ഡി. എഫ്

കുടുംബയോഗങ്ങള്‍ സജീവമാക്കി യു. ഡി. എഫ്

Family-meet-udf

കുടുംബയോഗങ്ങള്‍ സജീവമാക്കി യു. ഡി. എഫ്

കോട്ടക്കല്‍: പൊന്നാനി പാര്‍ലമെന്റ് മണ്ഡലം യു. ഡി. എഫ് സ്ഥാനാര്‍ഥി ഇ. ടി മുഹമ്മദ് ബഷീറിന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ഥം കുടുംബയോഗങ്ങള്‍ സജീവമായി. എം എല്‍ എമാര്‍, ജനപ്രതിനിധികള്‍, വിവിധ ഘടകകക്ഷി നേതാക്കള്‍ എന്നിവരാണ് വിവിധ കുടുംബയോഗങ്ങളില്‍ പങ്കെടുക്കുന്നത്. ബൂത്ത്, വാര്‍ഡ് തലങ്ങള്‍ കേന്ദ്രീകരിച്ചാണ് കുടുംബയോഗങ്ങള്‍ സംഘടിപ്പിക്കുന്നത്. പ്രധാനമായും വനിതാ വോട്ടര്‍മാരെ ലക്ഷ്യം വെച്ചാണ് പരിപാടി. ഏറ്റവും താഴെക്കിടയിലേക്ക് ഇറങ്ങിച്ചെല്ലാനാകുമെന്നതാണ് ഇതിന്റെ നേട്ടം. വോട്ടര്‍മാരോട് കൂടുതല്‍ അടുത്ത് ഇടപഴകാനുള്ള അവസരമാണ് കുടുംബയോഗങ്ങള്‍.
bright-academy
കുടുംബയോഗങ്ങളിലേക്ക് ജനപ്രതിനിധികളും, പാര്‍ട്ടി നേതാക്കളും എത്തുന്നത് ബൂത്ത് തലത്തിലുള്ള പ്രവര്‍ത്തകരും, സാധാരണക്കാരും ഏറെ ആവേശത്തോടെയാണ് സ്വീകരിക്കുന്നത്. പ്രചാരണം അവസാന ആഴ്ചയിലേക്ക് കടക്കുന്നതോടെ കുടുംബയോഗങ്ങള്‍ ഇനിയും വര്‍ധിക്കും. ഐക്യജനാധിപത്യ മുണിക്ക് അനുകൂലമായ അഭൂതപൂര്‍വ്വമായ മുേന്നറ്റം താഴെക്കിടയില്‍ ദൃശ്യമാണെന്ന് നിരവധി കുടുംബയോഗങ്ങളില്‍ പങ്കെടുത്ത എന്‍. ഷംസുദ്ദീന്‍ എം എല്‍ എ പറഞ്ഞു.
Family-meet-udf
താനാളൂര്‍ ദേവധാര്‍ ഹിദായത്ത് നഗറില്‍ നടന്ന കുടുംബസംഗമം അഡ്വ. എന്‍. ഷംസുദ്ദീന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. അനില്‍ തലപ്പളളി അദ്ധ്യക്ഷത വഹിച്ചു. പി. ടി സലീം ബാബു, എം. യൂസഫ്, പി. അഷ്‌റഫ്, അനില്‍, സി. കെ. എ റസാഖ് വി പി. സുലൈഖ, പ്രസന്നകുമാരി ടീച്ചര്‍, കെ. ഫാത്തിമ ബീവി, ടി.പി റസാക്, ബഷീര്‍, ബഷീര്‍ പാലപ്പെട്ടി, കുഞ്ഞാവ ഹാജി, കെ. ഷാജി, കെ നൗഷാദ് പ്രസംഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!