HomeNewsMeetingFelicitationവിശുദ്ധ ഖുർആൻ മനഃപാഠമാക്കിയ നദ ഫൈസലിനെ ആദരിച്ചു ഇരിമ്പിളിയം വെൽഫെയർ ഫോറം യുഎഇ കമ്മറ്റി

വിശുദ്ധ ഖുർആൻ മനഃപാഠമാക്കിയ നദ ഫൈസലിനെ ആദരിച്ചു ഇരിമ്പിളിയം വെൽഫെയർ ഫോറം യുഎഇ കമ്മറ്റി

nada-faisal-khoran

വിശുദ്ധ ഖുർആൻ മനഃപാഠമാക്കിയ നദ ഫൈസലിനെ ആദരിച്ചു ഇരിമ്പിളിയം വെൽഫെയർ ഫോറം യുഎഇ കമ്മറ്റി

ഇരിമ്പിളിയം: എം.ടി.ക്യു താനൂരിൽ നിന്നും പരിശുദ്ധ ഖുർആൻ മനപ്പാഠമാക്കിയ ഇരിമ്പിളിയം കോലോത്തു പറമ്പിൽ നദ ഫൈസലിന് ഇരിമ്പിളിയം വെൽഫെയർ ഫോറം യുഎഇ കമ്മിറ്റി ഉപഹാരവും ക്യാഷ് അവാർഡും നൽകി ആദരിച്ചു. ചടങ്ങിൽ ഇരിമ്പിളിയം റൗളത്ത് സലാം പിടിഎ കമ്മറ്റിയും ഉപഹാരം നൽകി ആദരിച്ചു. ഇരിമ്പിളിയം യുഎഇ വെൽഫെയർ ഫോറം പ്രതിനിധി നൂറുദ്ദീൻ കെ ഉപഹാരവും ക്യാഷ് അവാർഡും നൽകി. റൗളത്ത് സലാം മദ്രസ പി ടി എ ക്കു വേണ്ടി പ്രസിഡണ്ട് കെപി അലവിക്കുട്ടി ഉപഹാരം നൽകി.
nada-faisal-khoran
ഇരിമ്പിളിയം വടക്കേ ജുമാഅത്ത് പള്ളി ഖത്തീബ് താജുദ്ദീൻ മൗലവി സംഗമം ഉദ്ഘാടനം ചെയ്തു. കെപി അലവിക്കുട്ടി അധ്യക്ഷത വഹിച്ചു. ഇരിമ്പിളിയം വടക്കേ ജുമാഅത്ത് പള്ളി കമ്മറ്റി അംഗം പട്ടാഴി അബ്ദുൽ അസീസ്. ഷെഫീക്ക് മാസ്റ്റർ, (കെ എൻ എം ശാഖാ സെക്രട്ടറി) , അബ്ദുൽ നാസർ പിപി കെ എൻ എം മണ്ഡലം ട്രഷറർ, അമീൻ മാസ്റ്റർ ഇരിമ്പിളിയം , ഖദീജ കെ പി( മുൻ അധ്യാപിക ) എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. കെപി അവറാൻ നന്ദി പറഞ്ഞു , എം വി ശരീഫ് വട്ടപ്പറമ്പ്, ഫൈസൽ ബാബു സലഫി, റസാക്ക് ഇരിമ്പിളിയം തുടങ്ങി നാട്ടുകാരും കുടുംബങ്ങളും വിദ്യാർത്ഥികളും പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!