HomeNewsCrimeIllegalതമിഴ്‌നാട്ടിലേക്ക് അനധികൃത മണ്ണുകടത്തൽ: കൊളത്തൂരിൽ രണ്ട് ലോറികൾ പിടികൂടി

തമിഴ്‌നാട്ടിലേക്ക് അനധികൃത മണ്ണുകടത്തൽ: കൊളത്തൂരിൽ രണ്ട് ലോറികൾ പിടികൂടി

taurus-kolathur

തമിഴ്‌നാട്ടിലേക്ക് അനധികൃത മണ്ണുകടത്തൽ: കൊളത്തൂരിൽ രണ്ട് ലോറികൾ പിടികൂടി

പെ​രി​ന്ത​ൽ​മ​ണ്ണ: വാ​ള​യാ​ർ സി​മ​ന്‍റ് ഫാ​ക്ട​റി​യി​ൽ നി​ന്നു സി​മ​ന്‍റ് ലോ​ഡു​ക​ൾ കോ​ഴി​ക്കോ​ട്ട് ഇ​റ​ക്കി​യ​തി​നു ശേ​ഷം തി​രി​കെ വാ​ള​യാ​ർ വ​ഴി ത​മി​ഴ്നാ​ട്ടി​ലേ​ക്കു മ​ണ്ണു ക​ട​ത്തു​ന്ന ര​ണ്ടു ലോ​റി​ക​ൾ കൊ​ള​ത്തൂ​ർ പോ​ലീ​സ് പി​ടി​കൂ​ടി. ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്നു പ​രി​യാ​രം ചി​ര​ട്ടാ​മ​ല​യി​ലെ ആ​രാ​ധ​നാ​ല​യ​ത്തി​നു സ​മീ​പ​മു​ള്ള ഒ​രു സൈ​റ്റി​ൽ നി​ന്നു മ​ണ്ണു​മാ​യി ഇ​ന്ന​ലെ പു​ല​ർ​ച്ചെ ഒ​രു മ​ണി​ക്കാ​ണ് ര​ണ്ടു ടോ​റ​സു​ക​ളും പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ പി.​എം ഷ​മീ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പി​ടി​കൂ​ടി​യ​ത്. ഇ​തോ​ടെ ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്ന മ​റ്റു വാ​ഹ​ന​ങ്ങ​ൾ സം​ഘം ഉ​ട​ൻ മാ​റ്റി.
taurus-kolathur
പെ​രി​ന്ത​ൽ​മ​ണ്ണ, കൊ​ള​ത്തൂ​ർ സ്റ്റേ​ഷ​നു​ക​ളു​ടെ അ​തി​ർ​ത്തി​യി​ലാ​യ​തി​നാ​ൽ മ​ണ്ണ് ഖ​ന​നം പോ​ലീ​സി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​രി​ന്നി​ല്ല. ഇ​ത്ത​രം ഖ​ന​നം ചെ​യ്യു​ന്ന​തി​നു സ്ഥ​ല ഉ​ട​മ​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട വി​ല്ലേ​ജ് ഓ​ഫീ​സ​ർ​മാ​ർ​ക്ക് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കു​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. ച​ട്ടി​പ​റ​ന്പി​ലും പ​ട​പ്പ​റ​ന്പി​ലും ത​മി​ഴ്നാ​ട്ടി​ലേ​ക്കു മ​ണ്ണു ക​ട​ത്തി​യ ടോ​റ​സ് ലോ​റി​ക​ൾ കൊ​ള​ത്തൂ​ർ പോ​ലീ​സ് മു​ന്പു പി​ടി​കൂ​ടി​യി​രു​ന്നു. ടോ​റ​സി​ന്‍റെ ബോ​ഡി ലെ​വ​ലി​ൽ മ​ണ്ണു നി​റ​ച്ച് ടാ​ർ​പോ​ളി​ൻ ഉ​പ​യോ​ഗി​ച്ച് കെ​ട്ടി പു​ല​ർ​ച്ചെ പോ​കു​ന്ന ലോ​റി​ക​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ടി​ല്ലാ​ത്ത​തി​നാ​ലാ​ണ് പി​ടി​ക്ക​പ്പെ​ടാ​തെ പോ​കു​ന്ന​തെ​ന്നു സി​ഐ പി.​എം ഷ​മീ​ർ പ​റ​ഞ്ഞു. വാ​ഹ​ന​ങ്ങ​ൾ ജി​ല്ലാ ജി​യോ​ള​ജി​സ്റ്റി​നു കൈ​മാ​റി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!