HomeNewsAccidentsകാക്കഞ്ചേരിയിൽ ബൈക്കും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് നവദമ്പതികൾക്ക് ദാരുണാന്ത്യം

കാക്കഞ്ചേരിയിൽ ബൈക്കും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് നവദമ്പതികൾക്ക് ദാരുണാന്ത്യം

kakkanchery-enfield-accident

കാക്കഞ്ചേരിയിൽ ബൈക്കും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് നവദമ്പതികൾക്ക് ദാരുണാന്ത്യം

തേഞ്ഞിപ്പലം: ദേശീയപാത 66ലെ കാക്കഞ്ചേരി സ്പിന്നിങ്​ മില്ലിന്​ സമീപം നടന്ന വാഹനാപകടത്തിൽ നവ ദമ്പതികൾ മരിച്ചു. എൻഫീൽഡ് ബൈക്കും ടാങ്കർ ലോറിയും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം. ബൈക്ക് യാത്രികരായ വേങ്ങര കണ്ണമംഗലം മാട്ടിൽ വീട്ടിൽ സലാഹുദ്ദീൻ(25), ഭാര്യചേലേമ്പ്ര പുള്ളിപ്പറമ്പ് ഫാത്തിമ ജുമാന (19)എന്നിവരാണ് മരിച്ചത്.
Ads
ശനിയാഴ്ച രാവിലെ 10 മണിയോടെയാണ് അപകടം. കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് എതിരെ വന്ന ടാങ്കർ ലോറിയുടെ അടിയിൽ പെടുകയായിരുന്നു. സലാഹുദ്ദീൻ സംഭവ സ്ഥലത്ത് വച്ചും ഫാത്തിമ ജുമാന ആശുപത്രിയിലേക്കുള്ള വഴിമധ്യേയുമാണ് മരിച്ചത്​. മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. 10 ദിവസം മുമ്പായിരുന്നു​ ഇവര​ുടെയും വിവാഹം​.
kakkanchery-enfield-accident
ചേലേമ്പ്ര ഇളന്നുമ്മൽ കുറ്റിയിൽ അബ്ദുൽ നാസറി​െൻറ മകളാണ് മരിച്ച ഫാത്തിമ ജുമാന, മാതാവ് ഷഹർബാനു. സഹോദരങ്ങൾ സൽമനുൽ ഫാരിസ്, മുഹമ്മദ് ആദിൽ.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!