HomeNewsStrikeബാങ്ക് ജീവനക്കാരുടെയും ഓഫീസർമാരുടെയും പണിമുടക്ക് ഇന്നും തുടരും

ബാങ്ക് ജീവനക്കാരുടെയും ഓഫീസർമാരുടെയും പണിമുടക്ക് ഇന്നും തുടരും

bank-strike-2020

ബാങ്ക് ജീവനക്കാരുടെയും ഓഫീസർമാരുടെയും പണിമുടക്ക് ഇന്നും തുടരും

മലപ്പുറം: ബാങ്ക് ജീവനക്കാരും ഓഫീസർമാരും നടത്തിയ സൂചനാ പണിമുടക്ക് ജില്ലയിൽ പൂർണ്ണം. പണിമുടക്ക് ഇന്നും തുടരും. പണിമുടക്കിയവർ ഇന്നലെ മലപ്പുറത്ത് കുന്നുമ്മൽ സ്‌റ്റേറ്റ് ബാങ്കിന് മുന്നിൽ ധർണ്ണ നടത്തി. ഒമ്പത് സംഘടനകളടങ്ങിയ ബാങ്ക് യൂണിയൻസ് ഐക്യവേദിയുടെ നേതൃത്വത്തിലാണ് പ്രക്ഷോഭം. ധർണ്ണ സി.ഐ.ടി.യു ജില്ലാ ജനറൽ സെക്രട്ടറി വി.പി. സക്കറിയ ഉദ്ഘാടനം ചെയ്തു. ജി.കണ്ണൻ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.രമേശ്, കെ.
പ്രകാശൻ, വിവേക് മോഹൻ, ഒ.പ്രജിത് കുമാർ, ശ്രീലസിത് തുടങ്ങിയവർ അഭിവാദ്യം ചെയ്തു. ഐക്യവേദി ജില്ലാ കൺവീനർ എ.അഹമ്മദ്, ആർ.വി.രഞ്ജിത്,​​ ജയകുമാർ, പി.കെ. മിനി, എ.വിജിത്, ഇ. ബിനോയ്, ഷിജു, ജിൽജിത്, ബബിത, ഷെമീർ, എസ്.ബാലചന്ദ്രൻ ,കെ. രാമപ്രസാദ് , സി.മിഥുൻ, ദിവ്യ, അഖിൽ, സാജു, എസ്.കെ. സുധീർ, ആതിര കൃഷ്ണൻ, കെ.ജി.മദനൻ, പി.അലി തുടങ്ങിയവർ നേതൃത്വം നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!