HomeNewsAccidentsവെങ്ങാട് പഞ്ചായത്തുപടിയിൽ ചരക്കുലോറി നിയന്ത്രണംവിട്ടു മറിഞ്ഞു

വെങ്ങാട് പഞ്ചായത്തുപടിയിൽ ചരക്കുലോറി നിയന്ത്രണംവിട്ടു മറിഞ്ഞു

lorry-vengad-accident

വെങ്ങാട് പഞ്ചായത്തുപടിയിൽ ചരക്കുലോറി നിയന്ത്രണംവിട്ടു മറിഞ്ഞു

വെങ്ങാട്: പെരിന്തൽമണ്ണ – വളാഞ്ചേരി സംസ്ഥാനപാതയിൽ വെങ്ങാട് പഞ്ചായത്തുപടിയിലെ ജുമാ മസ്ജിദിനുമുന്നിൽ ചരക്കുലോറി നിയന്ത്രണം വിട്ടുമറിഞ്ഞു. കഴിഞ്ഞദിവസം ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം. അങ്ങാടിപ്പുറത്തെ എഫ്.സി.ഐ. ഗോഡൗണിൽനിന്ന് വെങ്ങാട്ടെ റേഷൻകടയിലേക്ക് ഭക്ഷ്യധാന്യങ്ങളുമായിവന്ന ലോറി, സാധനങ്ങൾ ഇറക്കി തിരികെ മടങ്ങുമ്പോഴാണ് അപകടത്തിൽപ്പെട്ടത്.
lorry-vengad-accident
ഡ്രൈവർ ഉൾപ്പെടെ മൂന്നുപേരാണ് ലോറിയിൽ ഉണ്ടായിരുന്നത്. കയറ്റിറക്ക് തൊഴിലാളിയായ പരിയാപുരം മുഹമ്മദലി (33) ക്കാണ് പരിക്കേറ്റത്. ഇടതുകൈയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇയാളെ മാലാപറമ്പ് എം.ഇ.എസ്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റു രണ്ടുപേർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. എതിരെവന്ന കാറിനെ മറികടക്കുന്നതിനിടെ ഓവുപാലത്തിന്റെ കൈവരിയിൽ തട്ടിയാണ് ലോറി മറിഞ്ഞത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!