HomeNewsEducationഭിന്ന ലിംഗ ത്തിൽ പെട്ട വർക്ക് സൗജന്യ തുല്യത രജിസ്റ്റർ ചെയ്യാൻ അവസരം

ഭിന്ന ലിംഗ ത്തിൽ പെട്ട വർക്ക് സൗജന്യ തുല്യത രജിസ്റ്റർ ചെയ്യാൻ അവസരം

ഭിന്ന ലിംഗ ത്തിൽ പെട്ട വർക്ക് സൗജന്യ തുല്യത രജിസ്റ്റർ ചെയ്യാൻ അവസരം

വളാഞ്ചേരി: ഭിന്ന ലിംഗ ത്തിൽ പെട്ടവർക്ക് പത്താം തരം,  ഹയർ സെക്കന്ററി തുല്യത  കോഴ്സുകൾ സൗജന്യമായി പഠിക്കാൻ ഉള്ള സാഹചര്യം സംസ്ഥാന സാക്ഷരത മിഷൻ ഒരുക്കുന്നതിന്റെ  ഭാഗമായി കുറ്റിപ്പുറം ബ്ലോക്ക്‌ സാക്ഷരത മിഷന്റെ ആഭിമുഖ്യത്തിൽ ഭിന്ന ലിംഗക്കാരുടെ പ്രത്യേക യോഗം ചേർന്നു.

ഈ  വർഷം തന്നെ പരമാവധി പേരെ തുല്യത ക്ലാസ്സുകളിലേക്ക് രജിസ്റ്റർ ചെയ്യിപ്പിക്കുന്നതിനാവശ്യമായ പ്രചാരണം നടത്തുന്നതിനു വേണ്ട കാര്യങ്ങൾ ചെയ്യാൻ തീരുമാനിച്ചു.  യോഗത്തിന്റെ ഉൽഘടനം സുരക്ഷ പ്രൊജക്റ്റ്‌ മാനേജർ k v ഷഹമോൾ നിർവഹിച്ചു.  ചടങ്ങിൽ കുറ്റിപ്പുറം ബ്ലോക്ക് സാക്ഷരത മിഷൻ നോഡൽ പ്രേരക് കെ  ടി  നിസാർ ബാബു അധ്യക്ഷനായിരുന്നു.  സാക്ഷരത മിഷൻ മാതൃക വികസന വിദ്യ കേന്ദ്രം  നോഡൽ പ്രേരക് ഉമ്മു ഹബീബ പി. കൌൺസിലർ സൈദ M P,  പ്രേരകുമാരായ സിദ്ധിക്ക്,  പ്രിയ k ,   U വസന്ത,  ടിപി സുജിത എന്നിവർ സംസാരിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!