HomeNewsTrafficAlertറോഡ്‌ പ്രവൃത്തി; കോട്ടക്കൽ നഗരത്തിൽ ഇന്നുമുതൽ 
ഗതാഗത നിയന്ത്രണം

റോഡ്‌ പ്രവൃത്തി; കോട്ടക്കൽ നഗരത്തിൽ ഇന്നുമുതൽ 
ഗതാഗത നിയന്ത്രണം

traffic

റോഡ്‌ പ്രവൃത്തി; കോട്ടക്കൽ നഗരത്തിൽ ഇന്നുമുതൽ 
ഗതാഗത നിയന്ത്രണം

കോട്ടക്കൽ: ബസ് സ്റ്റാൻഡ്‌ കം ഷോപ്പിങ്‌ കോംപ്ലക്‌സ്‌ റിങ്‌ റോഡ്‌ പ്രവൃത്തിയുള്ളതിനാൽ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ കോട്ടക്കലിൽ ഗതാഗത നിയന്ത്രണം. റിങ്‌ റോഡ് പൂർണമായും അടച്ചിടും. താഴെ കോട്ടക്കൽമുതൽ അജന്ത സ്റ്റുഡിയോവരെ പാർക്കിങ്‌ അനുവദിക്കില്ല. മലപ്പുറം ഭാഗത്തുനിന്ന്‌ ചങ്കുവെട്ടിയിലേക്ക് വരുന്ന ബസുകൾ ചാരിറ്റബിൾ ഹോസ്പിറ്റൽ സ്റ്റോപ്പിൽ ആളുകളെ ഇറക്കുകയും കയറ്റുകയും വേണം. ചങ്കുവെട്ടിയിൽനിന്ന്‌ മലപ്പുറം ഭാഗത്തേക്ക് പോകുന്ന ബസുകൾ നഗരസഭാ ഷോപ്പിങ്‌ കോംപ്ലക്‌സിനു മുൻവശം ആളുകളെ ഇറക്കുകയും കയറ്റുകയും വേണം. ഈ ദിവസങ്ങളിൽ ഓട്ടോ സ്റ്റാൻഡ്‌ ഷാഫി മെഡിക്കൽസ് ഭാഗത്തേക്കു മാറ്റി. സ്വകാര്യ ബസുകളുടെ പാർക്കിങ്‌ പുത്തൂർ ബൈപാസ്, ചങ്കുവെട്ടി എന്നിവിടങ്ങളിലായി ക്രമീകരിക്കണം. മലപ്പുറം, ചങ്കുവെട്ടി ഭാഗങ്ങളിലേക്കുള്ള ബസുകളല്ലാതെ നഗരത്തിൽ മറ്റു റൂട്ടിലെ ബസുകൾ പ്രവേശിക്കരുതെന്നും നഗരസഭാ സെക്രട്ടറി നിർദേശിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!