HomeNewsInitiativesDonationകൊറോണ പ്രതിരോധം; ഹാന്റ് വാഷുകളും സാനിറ്റൈസറും കൈമാറി പാണ്ടികശാലയിലെ ടി.പി മുഹമ്മദ് മാസ്റ്റർ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ്‌

കൊറോണ പ്രതിരോധം; ഹാന്റ് വാഷുകളും സാനിറ്റൈസറും കൈമാറി പാണ്ടികശാലയിലെ ടി.പി മുഹമ്മദ് മാസ്റ്റർ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ്‌

tp-muhammed-master-corona

കൊറോണ പ്രതിരോധം; ഹാന്റ് വാഷുകളും സാനിറ്റൈസറും കൈമാറി പാണ്ടികശാലയിലെ ടി.പി മുഹമ്മദ് മാസ്റ്റർ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ്‌

വളാഞ്ചേരി: കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുമായി ടി.പി മുഹമ്മദ് മാസ്റ്റർ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ്‌ രംഗത്ത്. പാണ്ടികശാല ആസ്ഥാനമായി പ്രവർത്തിക്കുന്ന ട്രസ്റ്റിന്റെ നേതൃത്വത്തിൽ വളാഞ്ചേരി പോലീസ് സ്റ്റേഷൻ, വില്ലേജ് ഓഫീസ് തുടങ്ങിയ സർക്കാർ സ്ഥാപനങ്ങളിൽ ഹാൻഡ് വാഷ്, സാനിറ്റൈസർ എന്നിവ നൽകി. വളാഞ്ചേരി എസ്.എച്.ഒ ഷാജി, വില്ലേജ് ഓഫീസർ ജയശങ്കർ എന്നിവർ ഏറ്റുവാങ്ങി. ട്രസ്റ്റ്‌ ചെയർമാൻ ടി.പി അബ്ദുൽ ജബ്ബാർ, ജോയിന്റ് സെക്രട്ടറി ഇ.പി അച്യുതൻ എന്നിവർ പങ്കെടുത്തു.
tp-muhammed-master-corona
വളാഞ്ചേരി മുൻസിപ്പാലിറ്റിയിലെ മുഴുവൻ ആശാ വർക്കർമ്മാർക്കും ട്രസ്റ്റിന്റെ നേതൃത്വത്തിൽ ഹാൻഡ് വാഷും, സാനിറ്റൈസറും നൽകി. മുനിസിപ്പാലിറ്റി ഹെൽത്ത്‌ ഇൻസ്‌പെക്ടർ ബഷീർ, ആശാ വർക്കേഴ്സ് ലീഡർ ബിന്ദുവും ചേർന്ന് ഏറ്റുവാങ്ങി. ട്രസ്റ്റ്‌ സെക്രട്ടറി എം സൈനുദ്ധീൻ, വൈസ് ചെയർമാൻ ഹൈദർ പി, ട്രസ്റ്റ് മെമ്പർ മാധവൻ വി.പി എന്നിവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!