HomeNewsProtestവളാഞ്ചേരിയിൽ ഹർത്താൽ പൂർണ്ണം; കടകൾ അടപ്പിച്ചു

വളാഞ്ചേരിയിൽ ഹർത്താൽ പൂർണ്ണം; കടകൾ അടപ്പിച്ചു

hartal at valanchery

വളാഞ്ചേരിയിൽ ഹർത്താൽ പൂർണ്ണം; കടകൾ അടപ്പിച്ചു

വളാഞ്ചേരി: നഗരമേഖലയിൽ കടകളൊന്നും തുറന്നില്ല. രാവിലെ തുറന്ന കടകൾ ഒരുവിഭാഗം എത്തി നിർബന്ധിച്ച് അടപ്പിക്കുകയായിരുന്നു. ബസുകൾ രാവിലെ സർവീസ് തുടങ്ങാനായി നഗരസഭാ ബസ് സ്റ്റാൻഡിൽ എത്തിയെങ്കിലും പിന്നീട് ഓട്ടം നിർത്തിവച്ചു.hartal-valanchery
സ്വകാര്യ ലിമിറ്റഡ് സ്റ്റോപ് ബസുകൾ ഓടിയിരുന്നതും രാവിലെ ഒൻപതോടെ ഓട്ടം നിർത്തി. കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തിയത് ദീർഘദൂരയാത്രക്കാർക്ക് അനുഗ്രഹമായി. നഗരമേഖലയിൽ ഹർത്താലുമായി ബന്ധപ്പെട്ട് കാര്യമായ അനിഷ്ടസംഭവങ്ങളൊന്നുമില്ല. വിവിധ ഭാഗങ്ങളിൽ നിന്നായി കണ്ടാൽ അറിയുന്ന അൻപതുപേർക്കെതിരെ കേസെടുത്തതായി എസ്ഐ ബഷീർ സി. ചിറയ്ക്കൽ അറിയിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!