HomeNewsCrimeRapeവിവാഹ വാഗ്ദാനം നൽകി ലൈംഗികാതിക്രമം; യുവാവ് അറസ്റ്റിൽ

വിവാഹ വാഗ്ദാനം നൽകി ലൈംഗികാതിക്രമം; യുവാവ് അറസ്റ്റിൽ

വിവാഹ വാഗ്ദാനം നൽകി ലൈംഗികാതിക്രമം; യുവാവ് അറസ്റ്റിൽ

വളാഞ്ചേരി: വിവാഹം വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച യുവാവിനെ വളാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു തിരൂർ പുറത്തൂർ മേടൻ നമ്രത്ത് റംഷാദി (47) നെയാണ് വളാഞ്ചേരി പോലീസ് ഇൻസ്പെക്ടർ ടി മനോഹരൻ അറസ്റ്റ് ചെയ്തത്. 2019 മാർച്ച് മാസത്തിലാണ് കേസിനാസ്പദമായ സംഭവം, ഫോണിലൂടെ ബന്ധം സ്ഥാപിച്ച് വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി വളാഞ്ചേരി മുക്കിലപ്പീടികയിൽ പ്രതിയുടെ സുഹൃത്തിന്റെ വാടക വീട്ടിൽ കൊണ്ടുവന്നു ലൈംഗികാതിക്രമം കാട്ടുകയായിരുന്നു. അന്വേഷണ അവസ്ഥയിൽ ഒളിവിൽപോയ റംഷാദ് ജില്ലാ സെഷൻസ് കോടതിയെ സമീപിക്കുകയായിരുന്നു. കോടതി ഉത്തരവിലൂടെ വളാഞ്ചേരി പോലീസ് സ്റ്റേഷനിൽ എത്തിയ റംഷാദിനെ അറസ്റ്റ് ചെയ്ത് അന്വേഷണ നടപടികളും മെഡിക്കൽ പരിശോധന, പൊട്ടൻസി ടെസ്റ്റ്, എന്നിവയ്ക്കുശേഷം ജാമ്യം അനുവദിക്കുകയായിരുന്നു. അന്വേഷണ സംഘത്തിൽ SPO മാരായ ടി. ശിവകുമാർ, ജി.അനിൽ കുമാർ, എം.ജറീഷ് CPO, സുനിൽ ദേവ് എന്നിവരും ഉണ്ടായിരുന്നു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!