കുറ്റിപ്പുറത്ത് ഉപേക്ഷിച്ച നിലയിൽ 3 കിലോ കഞ്ചാവ് പിടികൂടി

കുറ്റിപ്പുറത്ത് റെയിൽവേ സ്റ്റേഷന് സമീപത്തുനിന്ന് ഉടമസ്ഥനില്ലാത്ത നിലയിൽ മൂന്ന് കിലോയിലധികം കഞ്ചാവ് പിടികൂടി. എക്സൈസും റെയിൽവേ സംരക്ഷണ സേനയും (RPF) സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്.
കുറ്റിപ്പുറം റെയിൽവേ സ്റ്റേഷൻ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ നിന്നും ഏതാണ്ട് 150 മീറ്റർ പടിഞ്ഞാറ് മാറി, ദേശീയപാത മേൽപ്പാലത്തിന് അടിയിലുള്ള തെക്ക് വശത്തെ തൂണിന് സമീപത്ത് നിന്നാണ് 3.027 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തത്. ഉടമസ്ഥനില്ലാത്ത നിലയിലായിരുന്ന ഈ കഞ്ചാവ് സംഘം കസ്റ്റഡിയിലെടുത്ത് കേസാവശ്യങ്ങൾക്കായി മാറ്റി.
സംഭവവുമായി ബന്ധപ്പെട്ട് കുറ്റിപ്പുറം റേഞ്ച് ഓഫീസിൽ എൻ.ഡി.പി.എസ് (NDPS) ആക്ട് 20 b (ii) B പ്രകാരം CR നമ്പർ 55/2026 ആയി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കുറ്റിപ്പുറം എക്സൈസ് ഇൻസ്പെക്ടർ മുരുഗദാസ് എ, പാലക്കാട് ആർ.പി.എഫ് സി.ഐ.ബി വിഭാഗത്തിലെ എ.എസ്.ഐ കെ. ദേവരാജൻ, എ.എസ്.ഐ കെ.എം ഷിജു, കോൺസ്റ്റബിൾ ശ്രീജിത്ത് എന്നിവരും എക്സൈസ് ഉദ്യോഗസ്ഥരായ സി.ഇ.ഒ ശ്രീജിത്ത്, അഭിരാം, സാഗീഷ് എന്നിവരും അടങ്ങുന്ന സംഘമാണ് കഞ്ചാവ് വേട്ടയ്ക്ക് നേതൃത്വം നൽകിയത്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here
