HomeNewsCrimeDrugകുറ്റിപ്പുറത്ത് മയക്കുമരുന്നുമായി മൂന്ന് പേർ പിടിയിൽ

കുറ്റിപ്പുറത്ത് മയക്കുമരുന്നുമായി മൂന്ന് പേർ പിടിയിൽ

drug-kuttippuram

കുറ്റിപ്പുറത്ത് മയക്കുമരുന്നുമായി മൂന്ന് പേർ പിടിയിൽ

കുറ്റിപ്പുറം: അഞ്ച് ഗ്രാം എം.ഡി.എം.എയുമായി യുവാക്കൾ പിടിയിലായി. എടയൂർ അത്തിപ്പറ്റ സ്വദേശികളായ അമ്പലാടത്ത് ഹൗസിൽ അഫ്സൽ (23), പാറക്കൽ ഹൗസിൽ ആസിഫ് (30), തിരുവേഗപ്പുറ ചെമ്പ്ര കിരാങ്ങാട്ടിൽ മുഹമ്മദ് ഷിബ്ലി (22) എന്നിവരാണ് പിടിയിലായത്. കുറ്റിപ്പുറം പള്ളിപ്പടി ഭാഗത്ത് നിന്ന് രാത്രി 10നാണ് ഇവർ പിടിയിലായത്. എസ്.ഐ ജിഷിൽ, സി.പി.ഒമാരായ അനുപ് വിജേഷ് എന്നിവരാണ് പൊലീസ് സംഘത്തിലുണ്ടായിരുന്നത്. വളാഞ്ചേരി ഭാഗത്ത് നിന്ന് കുറ്റിപ്പുറത്ത് വിൽപനയ്ക്കായി എത്തിച്ചതാണെന്ന് പിടിയിലായവർ പറഞ്ഞു. രണ്ട് ദിവസം മുമ്പ് രണ്ടരക്കിലോ കഞ്ചാവുമായി ടെക്നിക്കൽ സ്‌കൂൾ പരിസരത്ത് നിന്ന് ഒരാളെ കുറ്റിപ്പുറം പൊലീസ് പിടികൂടിയിരുന്നു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!